കൊച്ചി: പെരിയ ഇരട്ടക്കൊല കേസ് ഹൈക്കോടതി സി.ബി.ഐ ക്ക് വിട്ടു. കേസില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചാണ് കോടതി നടപടി. സി.പി.ഐ.എം ഉള്‍പ്പെട്ടതിനാല്‍ കേസില്‍ വിട്ടു വീഴ്ച വരുത്തിയെന്ന് പറഞ്ഞ കോടതി നിലവിലെ അനേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം വിചാരണ നടത്തിയാല്‍ ആരും ശിക്ഷിക്കപ്പെടില്ലെന്ന് കുറ്റപ്പെടുത്തി. ഇതു പ്രകാരം കേസില്‍ ക്രൈബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി. അന്വേഷണത്തില്‍ രാഷ്ട്രീയ ചായവ് പ്രകടമാണെന്നും കോടതി നിരീക്ഷിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.
പ്രതികളുടെ വാക്കുകള്‍ സുവിശേഷം പോലെയാണ് അന്വേഷണ സംഘം കണ്ടതെന്നും. സാക്ഷികളുടെ മൊഴികള്‍ കാര്യമായി പരിഗണിച്ചില്ലെന്നും ഫോറന്‍സിക് സര്‍ജന്റെ മൊഴി പൊലീസ് യഥാസമയം രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. കോടതി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
രാഷ്ട്രീയ കൊലപാതകമാണ് എന്ന എഫ്.ഐ.ആറില്‍ തന്നെ വ്യക്തമാണ്. സി.പി.ഐ.എം ന് ഇതിലുള്ള പങ്ക് തള്ളിക്കളയാനാവില്ല. എന്നും കോടതി വ്യക്തമാക്കി.