ന്യുദല്‍ഹി: പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസില്‍ നജീബ് കാന്തപുരം എം.എല്‍.എക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി. ഹൈക്കോടതി വിധിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഹൈക്കോടതി തന്നെ പരിശോധിക്കട്ടെയെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡാണ് കേസ് പരിഗണിച്ചത്.
പെരിന്തല്‍മണ്ണ എം.എല്‍.എ നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് കൊണ്ട് എതിര്‍സ്ഥാനാര്‍ത്ഥിയായ കെ.പി.മുഹമ്മദ് മുസ്തഫയായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. മണ്ഡലത്തിലെ 340 പോസ്റ്റല്‍ വോട്ടുകള്‍ സാങ്കേതിക കാരണങ്ങളുടെ പേരില്‍ എണ്ണിയില്ലെന്നായിരുന്നു മുസ്തഫയുടെ വാദം.
ഇതില്‍ 300 വോട്ടുകള്‍ തനിക്ക് ലഭിക്കേണ്ടതായിരുന്നു എന്നും അദ്ദേഹത്തിന്റെ വാദത്തിലുണ്ടായിരുന്നു. കേവലം 38 വോട്ടുകള്‍ക്ക് മാത്രമാണ് നജീബ് കാന്തപുരം വിജയിച്ചിട്ടുള്ളത്. ഈ പശ്ചാതലത്തിലായിരുന്നു എണ്ണാതെ മാറ്റിയ പോസ്റ്റല്‍ വോട്ടുകളുടെ കാര്യത്തില്‍ മുഹമ്മദ് മുസ്തഫ കോടതിയ സമീപിച്ചത്.
ഇതിനിടയില്‍ തെരഞ്ഞെടുപ്പ് രേഖകള്‍ അടങ്ങിയ പെട്ടി കാണാതായ സംഭവവുമുണ്ടായിരുന്നു. ഇത് പിന്നീട് മലപ്പുറം ജോ.രജിസ്റ്റാറുടെ ഓഫീസില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. നിലവില്‍ ഈ പെട്ടിയും മറ്റു തെരഞ്ഞെടുപ്പ് രേഖകളും കേരള ഹൈക്കോടതിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയണ്.
CONTENT HIGHLIGHTS: Perinthalmanna election case: Najeeb Kanthapuram gets a setback in the Supreme Court