ന്യൂദല്‍ഹി: അമേരിക്ക സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാനായി ടെക്‌സാസില്‍ സംഘടിപ്പിക്കുന്ന ‘ഹൗഡി മോദി’ പരിപാടിയില്‍ പങ്കെടുക്കുന്ന ഡൊണാള്‍ഡ് ട്രംപിനെ വിശേഷിപ്പിക്കാന്‍ ബ്രിട്ടീഷ് ഗായകന്‍ എല്‍ട്ടണ്‍ ജോണിന്റെ വാക്കുകള്‍ കടമെടുത്ത് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി. പ്രകടനം നടത്തുന്നവരെല്ലാം ഷോ ഓഫുകളാണെന്നായിരുന്നു അഭിഷേക് സിങ്‌വി പറഞ്ഞത്.
അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ സംഘടിപ്പിക്കുന്ന ഹൗഡി മോദി പരിപാടി സെപ്തംബര്‍ 22 നാണ് നടക്കുന്നത്.
‘എന്തായാലും പ്രകടനം നടത്തുന്നവരെല്ലാം ഷോ-ഓഫുകളാണെന്നാണ് ഞാന്‍ കരുതുന്നത്. നിങ്ങള്‍ കാണിച്ചില്ലെങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കപ്പെടില്ല എന്നായിരുന്നു എല്‍ട്ടണ്‍ ജോണിന്റെ വാക്കുകള്‍.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പരിപാടിയില്‍ ട്രംപ് പങ്കെടുക്കുന്നതോടെ, ഇതാദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും സംയുക്തമായി ഒരു റാലിയെ അഭിസംബോധന ചെയ്യുന്നുവെന്ന പ്രത്യേകതയും ‘ഹൗഡി മോദി’ക്ക് ലഭിക്കും.
ഹൂസ്റ്റണിലെ എന്‍.ആര്‍.ജി. സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ 50,000 ഇന്ത്യന്‍ അമേരിക്കക്കാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 8000 പേര്‍ രജിസ്ട്രേഷനായി കാത്തിരിക്കുന്നുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ജി-20, ജി-7 ഉച്ചകോടികള്‍ക്കു പിന്നാലെ മോദിയും ട്രംപും പങ്കെടുക്കുന്ന മൂന്നാമത്തെ പരിപാടിയാണ് ‘ഹൗഡി മോദി’.