വീണ്ടും സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുകയാണ് കരിക്ക്. ജബ്‌ല എന്ന പുതിയ സീരിസിലൂടെയാണ് ഒരിക്കല്‍ കൂടി കരിക്ക് പ്രേക്ഷകര്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ചിരിക്കുന്നത്.
അടുത്ത കാലത്തിറങ്ങിയ ചില കരിക്ക് സീരിസുകള്‍ വലിയ ചലനമുണ്ടാക്കിയിരുന്നില്ല. എന്നാല്‍ ജബ്‌ല ആ സ്ഥിതിക്ക് മാറ്റം വരുത്തിയിരിക്കുകയാണ്.
ഒരു കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന സീരിസിലെ പെര്‍ഫോമന്‍സുകളാണ് കാണികളെ പ്രധാനമായും ആകര്‍ഷിച്ചിരിക്കുന്നത്.
സീരിസില്‍ ജെറിന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന കിരണ്‍ വിയ്യത്തിന് അഭിനന്ദന പ്രവാഹമാണ്. സാധാരണ കരിക്ക് സീരിസുകളില്‍ കോമഡി വേഷങ്ങളില്‍ വരാറുള്ള കിരണ്‍ കളം മാറ്റി ചവിട്ടിയിരിക്കുകയാണെന്നാണ് പലരും കമന്റുകളില്‍ പറയുന്നത്.
‘ജോര്‍ജ്’ അനു കെ. അനിയന് ഒരു വെല്ലുവിളിയാകും കിരണ്‍ എന്നും നിരവധി പേര്‍ ഫേസ്ബുക്ക് കുറിപ്പുകളില്‍ പറയുന്നു. ഇമോഷണല്‍ രംഗങ്ങള്‍ അതിഗംഭീരമായ കയ്യടക്കത്തോടെയാണ് കിരണ്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്.
അടുത്തതായി സീരിസില്‍ കയ്യടി വാങ്ങിക്കൂട്ടന്നത് ജെറിന്റെ അനിയത്തിയായ ഷെറിന്‍ എന്ന കഥാപാത്രമായി എത്തിയ നടിയാണ്. പെര്‍ഫെക്ട് കാസ്റ്റിങ്ങാണ് ഈ നടിയുടേതെന്നാണ് ഉയരുന്ന അഭിപ്രായം.
ഇവരുടെ അഭിനയത്തിലെ സ്വാഭാവികതയാണ് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത്. ശരിക്കും പ്രസവം കഴിഞ്ഞതിന് തൊട്ടടുത്ത ദിവസങ്ങളിലാണോ നടി അഭിനയിച്ചിരിക്കുന്നത് എന്ന് വരെ ചിലര്‍ കമന്റുകളില്‍ ചോദിക്കുന്നുണ്ട്.
അഞ്ച് എപ്പിസോഡുകളിലായി ഇറങ്ങിയ ജബ്‌ലയുടെ ആദ്യ ഭാഗം വന്നത് ഒക്ടോബര്‍ 15നായിരുന്നു. സാഞ്ചോ ജോസഫ് തിരക്കഥയൊരുക്കിയിരിക്കുന്ന ജബ്‌ലയുടെ സംവിധാനവും കഥയും ബേസില്‍ ഘര്‍ഷോമാണ്.
അജിത്ത് വിഷ്ണു ക്യാമറയും അജാസ് പുക്കാടന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ചാള്‍സ് നസ്രത്താണ് പശ്ചാത്തലസംഗീതമൊരുക്കിയിരിക്കുന്നത്.
Content Highlight: Performances in Karikku’s new series Jabla are praised in social media