ആനന്ദം എന്ന സിനിമക്ക് ശേഷം ഗണേശ് രാജ് സംവിധാനം ചെയ് ഏറ്റവും പുതിയ സിനിമയാണ് പൂക്കാലം. വിജയരാഘവന്‍, കെ.പി.എ.സി ലീല എന്നിവര്‍ പ്രധാന കഥാപാത്രത്തിലെത്തുന്ന സിനിമയുടെ കാതല്‍ അഭിനേതാക്കളുടെ പ്രകടനങ്ങള്‍ തന്നെയാണ്. ബേസില്‍ ജോസഫ്, ജഗദീഷ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ക്കൊപ്പം മറ്റ് സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ മാത്രം വന്ന് പോയിട്ടുള്ള താരങ്ങളുടെ പ്രകടനവും ശ്രദ്ധേയമാണ്.
ഇതില്‍ എടുത്ത് പറയേണ്ട പ്രകടനങ്ങളിലൊന്നാണ് വിനീത് ശ്രീനിവാസന്റേത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയിലെ രവി പത്മനാഭന്‍ സാറിനോട് അടുത്ത് നില്‍ക്കുന്ന പ്രകടനം തന്നെയാണ് പൂക്കാലത്തിലേതും. പൂക്കാലത്തില്‍ കുടുംബ കോടതിയിലെ ജഡ്ജിയായാണ് വിനീത് എത്തുന്നത്. രണ്ട് തരത്തിലുള്ള സ്വഭാവമുള്ള കഥാപാത്രമായിട്ടാണ് വിനീത് തകര്‍ത്താടുന്നത്.
ഒരേസമയം തന്നെ രണ്ട് രീതിയില്‍ പെരുമാറുന്ന വിനീതിന്റെ ജഡ്ജ് ഓരോ പ്രേക്ഷകനെയും നിര്‍ത്താതെ ചിരിപ്പിക്കുന്നുണ്ട്. വളരെ അനായാസമായിട്ടാണ് അദ്ദേഹം ആ കഥാപാത്രത്തെ സ്‌ക്രീനിലെത്തിച്ചിരിക്കുന്നത്. സംവിധായകന്‍ ഗണേശുമായിട്ടുള്ള താരത്തിന്റെ കെമിസ്ട്രി വര്‍ക്കൗട്ടായതിന്റെ ഫലമാണ് ആ കഥാപാത്രം.
ഏപ്രില്‍ ആറിന് പുറത്തിറങ്ങിയ കൊറോണ പേപ്പേഴ്‌സ് എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലും വിനീത് അഭിനയിച്ചിരുന്നു. എന്നാല്‍ അതിലെ പ്രകടനം പ്രേക്ഷകനെ നിരാശപ്പെടുത്തുന്നതായിരുന്നു. വളരെ നാടകിയമായ അഭിനയമായിരുന്നു വിനീതിന്റേത്. വളരെ സീരിയസായ രംഗങ്ങളില്‍ പോലും ഒരുവേള പ്രേക്ഷകന് ചിരി വരാന്‍ സാധ്യതയുണ്ട്.
വളരെ പരിമിതികളുള്ള നടനാണ് വിനീത് എന്നാണ് പൊതുവെ പറയുന്നത്. എന്നാല്‍ മികച്ച ഒരു സംവിധായകന്റെ കയ്യിലെത്തിയാല്‍ അയാള്‍ മികവുറ്റ നടനായി മാറും. പല സിനിമകളിലും മലയാളികളള്‍ അത് കണ്ടിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ തങ്കം പോലും അതിന് ഉദാഹരണമായി പറയാം. പ്രിയദര്‍ശനുമായുള്ള കെമിസ്ട്രി വര്‍ക്കാവാത്തതാണ് വിനീതിന്റെ പ്രകടനം മോശമാകാനുള്ള കാരണമെന്ന് കരുതാം.
content highlights: performance of vineeth sreenivasav in pookkalam movie