കാമറൂണ്‍, മൊറോക്കോ, സെനഗല്‍, ടുണീഷ്യ, ഘാന എന്നീ അഞ്ച് ടീമുകളാണ് അഫ്രിക്കന്‍ വന്‍കരയില്‍ നിന്ന് ഖത്തറിലേക്ക് ലോകകപ്പ് കളിക്കാനായി വണ്ടി കയറിയത്. ഇതില്‍ ഒന്നാം റൗണ്ടിലെ ആദ്യം മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ആഫ്രിക്കന്‍ ടീമിനും വിജയിക്കാനായിരുന്നില്ല.
എന്നാല്‍ ഒരുപിടി വമ്പന്‍ ടീമുകളെ സമനിലയില്‍ കുരുക്കാനും, ചിലരെ വിറപ്പിക്കാനും ആഫ്രിക്കന്‍ കരുത്തര്‍ക്കായിരുന്നു. ഗ്രൂപ്പ് ജിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് ഒരു ഗോളിന് തോറ്റാണ് കാമറൂണ്‍ ആദ്യം മത്സരം തുടങ്ങിയത്. എന്നാല്‍ നിലവിലെ റണ്ണറപ്പുകളായ ലൂക്കാ മോഡ്രച്ചിന്റെ ക്രൊയേഷ്യയെ ഗോള്‍രഹിത സമനിലയില്‍ തളക്കാന്‍ മൊറോക്കോക്ക് കഴിഞ്ഞു.
ഗ്രൂപ്പ് ഡിയില്‍ യൂറോപ്യന്‍ കരുത്തരായ ഡെന്മാര്‍ക്കിനെ ടുണീഷ്യ സമനിലയില്‍ കുരുക്കിയിരുന്നു. ഇരുടീമുകള്‍ക്കും മത്സരത്തില്‍ ഗോളടിക്കാനായിരുന്നില്ല.
Senegal are the first African team to win at this World Cup 🇸🇳 pic.twitter.com/Px8d4yvqik
— B/R Football (@brfootball) November 25, 2022