മുംബൈ: കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ വിമര്‍ശിച്ച് ശിവസേന. മുഖപത്രമായ സാമ്‌നയിലാണ് റാണെയ്‌ക്കെതിരെയുള്ള വിമര്‍ശനം.
നാരായണ്‍ റാണെയുടെ ഭാഷ തെരുവ് ഗുണ്ടയുടേതാണെന്ന് ശിവസേന വിമര്‍ശിച്ചു. മോദിക്കെതിരെയാണ് റാണെ ഇത്തരത്തില്‍ ഉള്ള ഭാഷ ഉപയോഗിക്കുന്നതെങ്കില്‍ ജയിലില്‍ നിന്നിറങ്ങില്ലെന്നും മുഖപത്രത്തില്‍ പറയുന്നുണ്ട്. റാണെ തുള വീണ ബലൂണ്‍ ആണെന്നും ശിവസേന പരിഹസിച്ചു.
താനൊരു സാധാരണ മനുഷ്യനാണെന്ന് തോന്നുന്നുണ്ടോ എന്ന് റാണെ തന്നെ ചോദിച്ചിട്ടുണ്ടെന്ന് പറഞ്ഞ ശിവസേന റാണെ തുള വീണ ബലൂണ്‍ ആണോ അതോ തവളയാണോ എന്നും ചോദിച്ചു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്കെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ റാണെയെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബി.ജെ.പിയുടെ ജന്‍ ആശിര്‍വാദ് യാത്രയിലുള്ള റാലിയ്ക്കിടെയായിരുന്നു റാണെയുടെ അറസ്റ്റ്. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മുഖത്തടിക്കണമായിരുന്നു എന്നാണ് നാരായണ്‍ റാണെ പറഞ്ഞത്.
റാണെയുടെ പരാമര്‍ശത്തിന് പിന്നാലെ ശിവസേന പരാതി നല്‍കുകയും റാണെയ്ക്കെതിരെ പൊലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
അറസ്റ്റിലായ റാണെയ്ക്ക് മഹാഡ് ഫ്‌സറ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുക്കകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Perforated Balloon, a Frog or Who is He?’ Shiv Sena’s Fiery Description of ‘Not Normal’ Narayan Rane