നാരായണ്‍ റാണെയുടെ ഭാഷ തെരുവ് ഗുണ്ടയുടേതാണെന്ന് ശിവസേന വിമര്‍ശിച്ചു. മോദിക്കെതിരെയാണ് റാണെ ഇത്തരത്തില്‍ ഉള്ള ഭാഷ ഉപയോഗിക്കുന്നതെങ്കില്‍ ജയിലില്‍ നിന്നിറങ്ങില്ലെന്നും മുഖപത്രത്തില്‍ പറയുന്നുണ്ട്. റാണെ തുള വീണ ബലൂണ്‍ ആണെന്നും ശിവസേന പരിഹസിച്ചു.
താനൊരു സാധാരണ മനുഷ്യനാണെന്ന് തോന്നുന്നുണ്ടോ എന്ന് റാണെ തന്നെ ചോദിച്ചിട്ടുണ്ടെന്ന് പറഞ്ഞ ശിവസേന റാണെ തുള വീണ ബലൂണ്‍ ആണോ അതോ തവളയാണോ എന്നും ചോദിച്ചു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്കെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ റാണെയെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബി.ജെ.പിയുടെ ജന്‍ ആശിര്‍വാദ് യാത്രയിലുള്ള റാലിയ്ക്കിടെയായിരുന്നു റാണെയുടെ അറസ്റ്റ്. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മുഖത്തടിക്കണമായിരുന്നു എന്നാണ് നാരായണ്‍ റാണെ പറഞ്ഞത്.