| Friday, 24th May 2024, 2:02 pm

200 കോടിയും ഗ്രാഫിക്‌സും ഒന്നും നമുക്കില്ല, തീപ്പൊരി ചെയ്‌സിങ്ങില്‍ മറ്റു ഭാഷക്കാര്‍ കണ്ടു പഠിക്കണം മലയാളസിനിമയെ

അമര്‍നാഥ് എം.

മമ്മൂട്ടി-വൈശാഖ് കോമ്പോയില്‍ പുറത്തിറങ്ങിയ ടര്‍ബോ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍ സ്വന്തമാക്കിയിരിക്കുകയാണ്. ആറ് കോടിക്ക് മുകളിലാണ് ചിത്രം നേടിയത്. ടര്‍ബോ ജോസായി പവര്‍ പാക്ക്ഡ് പെര്‍ഫോമന്‍സാണ് മമ്മൂട്ടി കാഴ്ചവെച്ചത്.

ശരാശരി നിലവാരത്തില്‍ പോയ ആദ്യപകുതിയെക്കാള്‍ ഗംഭീരമായിരുന്നു രണ്ടാം പകുതി. അവസാന 45 മിനിറ്റ് വരുന്ന ചെയ്‌സ് സീനും ഫൈറ്റ് സീനുമാണ് സിനിമയിലെ ഏറ്റവും പ്രധാന ആകര്‍ഷണം. 40 കോടി ബജറ്റില്‍ ഒരുങ്ങിയ സിനിമയായ ടര്‍ബോ ചെയ്‌സിങ് സീനിന് മാത്രം അഞ്ച് കോടിക്ക് മുകളില്‍ ചെലവാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളസിനിമയില്‍ ഇന്നേവരെ കാണാത്ത തരത്തിലുള്ള ഗംഭീര എക്‌സ്പീരിയന്‍സായിരുന്നു ടര്‍ബോയില്‍ വൈശാഖ് ഒരുക്കിവെച്ചത്.

കഴിഞ്ഞ വര്‍ഷം വന്‍ ബജറ്റിലും പ്രതീക്ഷയിലും എത്തിയ ചിത്രമായിരുന്നു ലിയോ. വിജയ് നായകനായി ലോകേഷ് സംവിധാനം ചെയ്ത സിനിമയിലും ഒരു പ്രധാനപ്പെട്ട ചെയ്‌സിങ് സീന്‍ ഉണ്ടായിരുന്നു. എന്നാല്‍ വീഡിയോ ഗെയിമിന്റെ ഗ്രാഫിക്‌സ് നിലവാരമായിരുന്നു ലിയോയിലെ ചെയ്‌സിങ് സീന്‍ കണ്ടപ്പോള്‍ തോന്നിയത്. 200 കോടി ബജറ്റിലെടുക്കുന്ന സിനിമയുടെ യാതൊരു നിലവാരവും ആ സീനുകള്‍ക്ക് ഉണ്ടായിരുന്നില്ല.

ബജറ്റിന്റെ പകുതിയിലധികം നായകനടന്റെ പ്രതിഫലമായി പോകുമ്പോള്‍ സിനിമയുടെ ബാക്കി വിഭാഗത്തിന്റെ പെര്‍ഫക്ഷനെ ബാധിക്കുന്നത് കൊണ്ടാണ് ഇത്. അവിടെയാണ് മലയാളസിനിമ വ്യത്യസ്തമാകുന്നത്. വളരെ കുറഞ്ഞ ബജറ്റില്‍ മാക്‌സിമം പെര്‍ഫക്ഷനോടെയാകും ഇത്തരം സീനുകള്‍ മലയാളത്തില്‍ എടുക്കുക.

എത്ര ചെലവാക്കുന്നു എന്നതിലല്ല, ആ സീനില്‍ അതിനനുസരിച്ചുള്ള ഔട്പുട് കിട്ടുന്നുണ്ടോ എന്ന് പല സിനിമാക്കാരും ശ്രദ്ധിക്കാറില്ല. ആ ഒരു കാര്യത്തില്‍ നല്ല രീതിയില്‍ ശ്രദ്ധിക്കുന്ന ഇന്‍ഡസ്ട്രി മലയാളമാണെന്നതില്‍ അഭിമാനിക്കാം.

Content Highlight: Perfection of chasing scenes in turbo better than Leo

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more