| Saturday, 22nd May 2021, 12:27 pm

പെര്‍ഫക്ട് ഓക്കെയുടെ 'മോഡി' ഫൈഡ് വേര്‍ഷന്‍; വൈറലായി വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയയില്‍ അടുത്തകാലത്തായി ഏറെ വൈറലായി മാറിയിരിക്കുന്ന ഗാനങ്ങളിലൊന്നായിരുന്നു’പെര്‍ഫക്ട് ഓക്കെ’. കോഴിക്കോട്ടുകാരനായ നൈസല്‍ ബാബു കൊവിഡ് കാലത്ത് ഒരു സുഹൃത്തിന് അയച്ച ഒരു വാട്‌സ്ആപ്പ് സന്ദേശമായിരുന്നു പിന്നീട് ഒരു പാട്ടിന്റെ രൂപത്തില്‍ എത്തിയത്. ഇതോടെ സോഷ്യല്‍ മീഡിയ ഒന്നടങ്കം ഗാനം ഏറ്റെടുത്ത് പാടാന്‍ തുടങ്ങി.

സിനിമാതാരമായ ജോജു ജോര്‍ജ്ജ് അടക്കമുള്ളവര്‍ പെര്‍ഫെക്ട് ഓക്കെയുടെ കവര്‍ വേര്‍ഷനുകളുമായി ഇതിനകം എത്തിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ പെര്‍ഫക്ട് ഒക്കെയുടെ കവര്‍ വേര്‍ഷനില്‍ എത്തിയിരിക്കുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. മോദിയുടെ വിവിധ തരത്തിലുള്ള മാനറിസങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് പെര്‍ഫക്ട് ഒക്കെ ഗാനം ചിട്ടപ്പെടുത്തിയത്.

‘ഹായ് എന്താ പരിപാടി ? സുഖല്ലേ… പെര്‍ഫക്ട്..ഓക്കെ… ആന്‍ഡിറ്റീസ് ആന്‍ഡ്ദ റ്റാന്‍ ആന്‍ഡ്ദ കൂന്‍ ആന്‍ഡ്ദ പാക്ക്..ഒക്കേ..’ എന്ന വരികള്‍ മോദി പാടുന്നതായിട്ടുള്ള വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. നിരവധി പേരാണ് മോദിയുടെ പെര്‍ഫക്ട് ഓക്കെ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. മോദിക്ക് പാടാന്‍ പറ്റിയ പാട്ടാണെന്നും പെര്‍ഫക്ട് ഒക്കെയാണെന്നും പറഞ്ഞാണ് ആളുകള്‍ കമന്റ് ചെയ്യുന്നത്.

കോഴിക്കോട്ടുകാരന്‍ നൈസല്‍ ബാബുവാണ് ഈ ഗാനത്തിന് പിന്നിലുള്ളത്. നേരത്തെ ഈ ഡയലോഗ് പറയുന്ന നൈസലിന്റെ വീഡിയോയും വലിയ രീതിയില്‍ വൈറലായിരുന്നു. നിരവധി പേരാണ് ഈ വീഡിയോ പങ്കുവെക്കുകയും അനുകരിക്കുകയുമൊക്കെ ചെയ്യുന്നത്.

നൈസലിന്റെ ചിത്രം ട്രോളുകളായും വാട്‌സാപ്പ് സ്റ്റിക്കറുകളുമായും പ്രചരിച്ചിരുന്നു. അതിനിടെ ‘പെര്‍ഫക്റ്റ് ഓക്കേ’ ഡയലോഗില്‍ വൈറലായ നൈസല്‍ ബാബു ‘കേരള പൊലീസി’ന്റെ ഫേസ്ബുക്ക് പേജിലും താരമായിരുന്നു.

നൈസല്‍ ബാബുവിന്റെ വാട്‌സാപ്പ് സന്ദേശം റീമിക്‌സ് ചെയ്ത് പുറത്തിറങ്ങിയ ഗാനമാണ് കേരള പൊലീസിന്റെ മീഡിയ സെല്‍ അടുത്തിടെ ദിവസം പോസ്റ്റ് ചെയ്തത്.

കേരളത്തില്‍ അടുത്തിടെയുണ്ടായിരുന്നു ഉണ്ടായിരുന്ന കര്‍ശന നിയന്ത്രണങ്ങളില്‍ പോലീസ് നടത്തിയ പരിശോധനകളുടെ വിഡിയോയ്ക്കാണ് നൈസല്‍ ബാബുവിന്റെ ഡയലോഗുകള്‍ കോര്‍ത്തിണക്കിയിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Perfect Ok Modi Version

We use cookies to give you the best possible experience. Learn more