ലണ്ടന്‍: ഇന്നലെ പാകിസ്ഥാനും ശ്രീലങ്കയും ഏറ്റുമുട്ടിയ മത്സരത്തിന്റെ ഗതി നിര്‍ണ്ണയിച്ചത് ലങ്കയുടെ ഫീല്‍ഡിംഗ് പിഴവുകളായിരുന്നു. അതില്‍ ഏറ്റവും നിര്‍ണ്ണായകമായത് സര്‍ഫ്രാസിന്റെ ക്യാച്ച് മിസ് ചെയ്തതാണ്. ലങ്കയ്ക്കും പാക്കിസ്ഥാനും തുല്യസാധ്യത ഉണ്ടായിരുന്ന കളിയില്‍ ജയത്തിലേക്ക് പാക്കിസ്ഥാന് 44 റണ്‍സ് കൂടി വേണ്ടിയിരുന്നപ്പോഴായിരുന്നു ലങ്കയോട് പെരേരയുടെ കൊലച്ചതി.
വിജയിക്കാന്‍ മൂന്ന് വിക്കറ്റ് മാത്രം ശേഷിക്കെയായിരുന്നു സര്‍ഫ്രാസിനെ വീഴ്ത്താന്‍ ലങ്കന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസ് തന്റെ ഏറ്റവും വിശ്വസ്തനായ ബൗളര്‍ ലസിത് മലിംഗയെ തിരികെ വിളിക്കുന്നത്. ക്യാപ്റ്റന്റെ തന്ത്രത്തിനനുസരിച്ചായിരുന്നു മലിംഗയുടെ ബൗളിംഗ്. പന്ത് ഉയര്‍ത്തി അടിക്കാനുള്ള സര്‍ഫ്രാസിന്റെ സാഹസം തിരിച്ചറിഞ്ഞ മാത്യൂസ് ക്യാച്ചിനായി ഷോട്ട് മിഡ് ഓണില്‍ പെരേരയെ നിര്‍ത്തി.
പറഞ്ഞുറപ്പിച്ചപ്പോലെ സര്‍ഫ്രാസ് മലിംഗയുടെ സ്ലോ ബോള്‍ ഉയര്‍ത്തി അടിക്കാന്‍ ശ്രമിച്ചു. പന്തേ നേരെ പെരേരയുടെ കൈകളിലേക്ക്. എന്നാല്‍ ലങ്കയെ മാത്രമല്ല സര്‍ഫ്രാസിനെപ്പോലും അമ്പരപ്പിച്ചുകൊണ്ട് പെരേര അവിശ്വസനീയമായി പന്ത് നിലത്തിട്ടു.
ക്യാച്ച് മാത്രമായിരുന്നില്ല സെമി ബര്‍ത്ത് കൂടിയായിരുന്നുു പെരേര നിലത്തിട്ടത്. എല്ലായ്‌പ്പോഴും ചിരിച്ചുകൊണ്ട് പ്രതികരിക്കാറുള്ള മലിംഗപോലും ഒരുനിമിഷത്തേക്ക് രോഷാകുലനായി. സ്‌കൂള്‍ കുട്ടികള്‍ പോലും കൈവിടാത്തൊരു ക്യാച്ച് പേരേര കൈവിടുന്നത് അവിശ്വസനീയ കാഴ്ചയായി.
ലങ്കയ്ക്ക് വിജയിക്കാനുള്ള അവസരങ്ങള്‍ പലവട്ടം പാകിസ്ഥാന്‍ നല്‍കിയിട്ടും ലങ്കയുടെ മണ്ടത്തരങ്ങള്‍ അവര്‍ക്കു വിനയാവുകയായിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയെ പൊരുതി തോല്‍പ്പിച്ച സിംഹള വീര്യത്തിന്റെ നിഴല്‍ പോലുമാകാന്‍ ഇന്നലെയിറങ്ങിയവര്‍ക്ക് സാധിച്ചില്ലെന്നതാണ് വാസ്തവം. ഇതോടെ പാകിസ്ഥാന്‍ സെമിയിലേക്ക് കുതിച്ചിരിക്കുകയാണ്.
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യൂ