| Friday, 2nd February 2018, 3:21 pm

പേരന്‍പിലെ കഥാപാത്രം മമ്മൂട്ടിക്ക് മാത്രം സാധിക്കുന്നത്; അഭിനന്ദനങ്ങളുമായി ശരത്കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം ചെയ്ത പേരന്‍പിനുള്ള അഭിനന്ദന പ്രവാഹം അവസാനിക്കുന്നില്ല. എറെ നാളുകള്‍ക്ക് ശേഷം മമ്മുട്ടി അഭിനയിച്ച സിനിമ റോട്ടര്‍ റാം അന്താരാഷ്ട്ര ചലച്ചിത്ര മേളയായിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്.

മേളയിലെ ഫയര്‍ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നത്. അതിനിടെ ചിത്രത്തിന് അഭിനന്ദനവുമായി നിരവധിപേര്‍ എത്തിയിരുന്നു. എറ്റവും അവസാനം ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച ശരത് കുമാറും അഭിനന്ദനവുമായി എത്തിയിരിക്കുകയാണ്.

ചിത്രത്തിലെ മമ്മൂട്ടി അവതരിപ്പിച്ച അമുദന്‍ എന്ന് കഥാപാത്രം മമ്മൂട്ടിക്ക് മാത്രം ചെയ്യാന്‍ സാധിക്കുന്നതാണെന്നും ഈ അടുത്ത കാലത്തെങ്ങും മമ്മൂട്ടി ഇത്രയും ശക്തമായ കഥാപത്രത്തെ അവതരിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പ്രേക്ഷകര്‍ നിര്‍ബന്ധമായും കാണേണ്ട 20 സിനിമകളുടെ ലിസ്റ്റില്‍ ചിത്രം ഇടം പിടിച്ചിരുന്നു.

ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ പേരന്‍പ് രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പേയാണ് ചിത്രീകരണം ആരംഭിച്ചത് സിനിമയില്‍ ടാക്സി ഡ്രൈവറായാണ് മമ്മൂട്ടി എത്തുന്നത്. സമുദ്രക്കനി, ട്രാന്‍സ്ജെന്‍ഡറായ അഞ്ജലി അമീര്‍ സിദ്ദീഖ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ച ചിത്രം ചലച്ചിത്ര മേളക്ക് ശേഷം തിയേറ്ററില്‍ റിലീസ് ചെയ്യാനാണ് തീരുമാനം

We use cookies to give you the best possible experience. Learn more