അടുത്തിടെ കേരളത്തിലെ പ്രമുഖ യൂട്യൂബേഴ്‌സിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നത് വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. പേര്‍ളി മാണി, അര്‍ജുന്‍, അണ്‍ബോക്സിങ് ഡ്യൂഡ്, ഫിഷിങ് ഫ്രീക്ക്, എം4ടെക്, അഖില്‍ എന്‍.ആര്‍.ഡി, ജയരാജ് ജി. നാഥ്, കാസ്ട്രോ ഗെയിമിങ്, റെയിസ്റ്റര്‍തുടങ്ങിയ യൂട്യൂബര്‍മാരുടെ വീടുകളും ഓഫീസുകളും കേന്ദ്രീകരിച്ചാണ് റെയ്ഡ് നടന്നത്.
ആദായ നികുതി വകുപ്പിന്റെ റെയ്ഡിനെ പറ്റിയുള്ള പേര്‍ളിയുടെ പരാമര്‍ശം ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. നെറ്റ്ഫ്‌ളികിസിലെ ലുഡോ എന്ന സിനിമയിലെ ഷീജ എന്ന തന്റെ കഥാപാത്രം യഥാര്‍ത്ഥത്തിലുള്ളതാണെന്ന് അവര്‍ കരുതിക്കാണുമെന്നാണ് പേര്‍ളി ത്രെഡ്‌സില്‍ കുറിച്ചത്.
‘അടുത്തിടെ എന്റെ വീട്ടില്‍ ഒരു ഐ.ടി. റെയ്ഡ് നടന്നു. പിന്നീടാണ് ഞാനറിഞ്ഞത്, നെറ്റ്ഫ്‌ളിക്‌സില്‍ ലുഡോ കണ്ട അവര്‍ എന്റെ കഥാപാത്രമായ ഷീജ യഥാര്‍ത്ഥത്തിലുള്ളതാണെന്ന് കരുതിക്കാണും. നെറ്റ്ഫ്‌ളിക്‌സില്‍ ലുഡോ കാണൂ. നിങ്ങള്‍ക്ക് തമാശ മനസിലാവും,’ പേര്‍ളി കുറിച്ചു.
ആദായ നികുതി വെട്ടിച്ചു എന്നതിന്റെ പേരിലാണ് റെയ്ഡ് നടക്കുന്നതെന്ന റിപ്പോര്‍ട്ടുകളാണ് റെയ്ഡ് സംബന്ധിച്ച് പുറത്തുവന്നിരുന്നത്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ ആദ്യമായിട്ടായിരുന്നു യൂട്യൂബര്‍മാരുടെ വീടുകളില്‍ വ്യാപകമായി റെയ്ഡ് നടന്നത്.
അതേസമയം, യൂട്യൂബര്‍മാര്‍ക്ക് എതിരെ നിയമവിരുദ്ധമായി സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടോ എന്നതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും പിന്നീട് പുറത്തുവന്നിട്ടില്ലായിരുന്നു.
Content Highlight: perale mani about income tax raid