national news
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം താഴുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2.81 ലക്ഷം പേര്‍ക്ക്, രോഗമുക്തരുടെ എണ്ണവും കൂടുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 17, 04:54 am
Monday, 17th May 2021, 10:24 am

ന്യൂദല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,81,386 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ താഴെയാകുന്നത്.

ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി നാല്‍പത്തിയൊന്‍പത് ലക്ഷം കടന്നു.

നിലവില്‍ 35 ലക്ഷം പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം മരണസംഖ്യയില്‍ കാര്യമായ കുറവുകള്‍ രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,106 പേരാണ് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 2.74 ലക്ഷം പിന്നിട്ടു. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 900ലധികം  മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണവും കൂടിയിട്ടുണ്ട്. 3.78 ലക്ഷം പേരാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടിയത്.

ആകെ രോഗമുക്തരുടെ എണ്ണം രണ്ട് കോടി പതിനൊന്ന് ലക്ഷം കടന്നു. രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുന്നുണ്ട്. ഇതുവരെ പതിനെട്ട് കോടിയിലധികം പേരാണ് കൊവിഡിനെതിരെ വാക്സിന്‍ സ്വീകരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Per Day  Covid Report In India