ഐ.പി.എല്ലിന്റെ അടുത്ത സ്‌പോണ്‍സര്‍ പെപ്‌സി
DSport
ഐ.പി.എല്ലിന്റെ അടുത്ത സ്‌പോണ്‍സര്‍ പെപ്‌സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd November 2012, 8:00 am

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായി പെപ്‌സി തിരഞ്ഞെടുക്കപ്പെട്ടു. 2013 മുതല്‍ അഞ്ചുവര്‍ഷത്തേക്കുള്ള കരാറിലാണ് ഐ.പി.എല്‍ പെപ്‌സിയുമായി ഒപ്പുവെച്ചത്. []

396.8 കോടി രൂപയ്ക്കാണ് കരാര്‍ പെപ്‌സി സ്വന്തമാക്കിയത്. 316 കോടി വാഗ്ദാനം ചെയ്ത ഭാരതി എയര്‍ടെല്‍ രണ്ടാം സ്ഥാനത്തായി. അവസാന നിമിഷം വരെ ലേലത്തില്‍ ഭാരതി എയര്‍ മുന്നേറിയെങ്കിലും അവസാനം പെപ്‌സിയ്ക്ക് തന്നെ കരാര്‍ ലഭിക്കുകയായിരുന്നു.

കെട്ടിട നിര്‍മാണ കമ്പനിയായ ഡി.എല്‍.എഫ് ആയിരുന്നു ഐ.പി.എല്ലിന്റെ തുടക്കംമുതലുള്ള സ്‌പോണ്‍സര്‍മാര്‍. ഈ വര്‍ഷത്തോടെ അവരുടെ 5 വര്‍ഷത്തെ കരാര്‍ അവസാനിച്ചു.

2008 മുതല്‍ 2012 വരെയുള്ള അഞ്ചുവര്‍ഷ കാലയളവിലേക്കായി 200 കോടി രൂപയാണ് ഡി.എല്‍.എഫ് മുടക്കിയത്. ഡി.എല്‍.എഫ് ഓരോ വര്‍ഷവും 40 കോടിയാണ് ഐ.പി.എല്ലിന് നല്‍കിയിരുന്നത്.

പെപ്‌സി ഇനി ഓരോ വര്‍ഷവും 79 കോടി രൂപ നല്‍കുമെന്ന് ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞു.