ജനുവരി ഏഴിന് ഉല്‍പ്പാദിപ്പിച്ച പെപ്‌സിക്ക് നിരോധനം
Daily News
ജനുവരി ഏഴിന് ഉല്‍പ്പാദിപ്പിച്ച പെപ്‌സിക്ക് നിരോധനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th February 2016, 11:52 pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ വില്‍പ്പന നടത്തിയ ബോട്ടിലുകളില്‍ ഫംഗസ്  വളര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ശീതള പാനീയമായ പെപ്‌സിയ്ക്ക് നിരോധനം. ജനുവരി ഏഴിന് ഉല്‍പ്പാദിപ്പിച്ച പെപ്‌സി ബോട്ടിലുകള്‍ക്കാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധനം ഏര്‍പ്പെടുത്തിയത്.  ബി.എന്‍ 5414ബി.ഒ.7 എ.എസ് ബാച്ച് നമ്പറിലുള്ള മുഴുവന്‍ ബോട്ടിലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ദല്‍ഹിയിലെ ആര്‍മി കാന്റീനില്‍ നിന്ന് ഒരു യുവതി വാങ്ങിയ പെപ്‌സി ബോട്ടിലിലാണ് ഫംഗസ് കണ്ടത്തിയത്. ബോട്ടിലിലെ പെപ്‌സിക്കുള്ളില്‍ നിറം മാറ്റം ശ്രദ്ധയില്‍പെട്ടതോടെ ഇത് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബോട്ടിലില്‍ ഫംഗസ് വളര്‍ച്ച കണ്ടെത്തിയത്.  ഇതോടെ യുവതി പരാതി നല്‍കുകയായിരുന്നു.

ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭക്ഷ്യസുരക്ഷാ കമ്മീഷന്‍ ജനുവരി എഴിന് ഉത്പാദിപ്പിച്ച മുഴുവന്‍ ബോട്ടിലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കിയത്.