ന്യൂദല്‍ഹി: ഫംഗസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ജനുവരി ഏഴിന് ഉല്പാദിപ്പിച്ച പെപ്‌സി നിരോധിച്ചുകൊണ്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിറക്കി. ബി.എന്‍. 5414 ബി.ഒ.7 എ.എസ്. ബാച്ച് നമ്പറിലുള്ള എല്ലാബോട്ടിലുകളും നിരോധിച്ചിട്ടുണ്ട്.
ദല്‍ഹിയിലാണ് ഫംഗസ് വളര്‍ച്ച പ്രകടമായ പെപ്‌സി കണ്ടെത്തിയത്. ആര്‍മി കാന്റിനില്‍ നിന്നും ഒരു യുവതി വാങ്ങിയ പെപ്‌സിയിലായിരുന്നു ഇത്തരത്തില്‍ കണ്ടത്. കൂടാതെ, ബോട്ടിലിലെ പെപ്‌സിയുടെ നിറത്തിലും മാറ്റമുണ്ടായിരുന്നു. ഇതും ശ്രദ്ധയില്‍ പെട്ടപ്പോള്‍ യുവതി പെപ്‌സി ബോട്ടില്‍ പരിശോധനയ്ക് അയച്ചു.
പരിശോധനയിലൂടെ ഫംഗസ് വളര്‍ച്ച സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് പരിശോധനാ ഫലം ഉള്‍പ്പെടുത്തിക്കൊണ്ട് യുവതി ഭക്ഷ്യ സുരക്ഷാ കമ്മീഷന് പരാതി നല്‍കി. ഇതിനെ തുടര്‍ന്നാണ് ജനുവരി ഏഴിന് ഉല്പാദിപ്പിച്ച മുഴുവന്‍ പെപ്‌സി ബോട്ടിലും നിരോധിച്ചത്.