ആർ.ഡി.എക്സ് സിനിമ തന്റെ ഭാര്യയുടെ കൂടെ കാണാൻ പോയപ്പോഴുള്ള രസകരമായ അനുഭവം പങ്കുവെക്കുകയാണ് ആന്റണി വർഗീസ് പെപ്പെ. പടം പങ്കാളിക്ക് ഇഷ്ടമായെന്നും ചില സ്ഥലങ്ങളിലൊക്കെ അവർ കരഞ്ഞിരുന്നെന്നും പെപ്പെ പറഞ്ഞു. സിനിമ കാണാൻ വരുമ്പോൾ നേരെ നോക്കി പടം കാണണം അല്ലാതെ തൊട്ടടുത്ത പെൺകുട്ടികളുടെ മുഖത്തേക്ക് നോക്കരുതെന്നാണ് തന്റെ ഭാര്യ പറഞ്ഞതെന്ന് പെപ്പെ പറയുന്നുണ്ട്. അവരുടെ മുഖത്തെ എക്സ്പ്രെഷൻ എന്താണെന്ന് അറിയാൻ വേണ്ടിയിട്ടാണ് നോക്കുന്നതെന്ന് പെപ്പെ രസകരമായി പറഞ്ഞു. ആർ.ഡി.എക്സ് സിനിമയുടെ സക്സസ് സെലിബ്രേഷനിന്റെ വേദിയിൽ സംസാരിക്കുകയായിരുന്നു താരം.
‘ചില സ്ഥലങ്ങളിലൊക്കെ പുള്ളിക്കാരിയിരുന്ന് കരയുന്നുണ്ടായിരുന്നു. പിന്നെ എന്റെ അടുത്ത് പറഞ്ഞത് ‘സിനിമ കാണാൻ വരുമ്പോൾ മര്യാദയ്ക്ക് നേരെ നോക്കി സിനിമ കാണണം തൊട്ടടുത്തുള്ള പെൺപിള്ളേരെ നോക്കരുത്’ എന്നാണ്. അവരുടെ മുഖത്ത് വരുന്ന എക്സ്പ്രഷൻ എന്താണെന്ന് അറിയാൻ വേണ്ടിയാണ് ഞാൻ നോക്കുന്നത്. അല്ലാതെ വേറെ ഒന്നിനും നമ്മൾ നോക്കിയില്ലല്ലോ (ചിരി),’ പെപ്പെ പറഞ്ഞു.
ആർ.ഡി.എക്സ് കണ്ടു കഴിഞ്ഞപ്പോൾ തന്നെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചതാരാണെന്ന ചോദ്യത്തിന് അത് തന്റെ കൂട്ടുകാരനായിരുന്നു എന്നായിരുന്നു പെപ്പെയുടെ മറുപടി. തന്റെ എല്ലാ പടവും കണ്ടതിന് ശേഷം ആ കൂട്ടുകാരൻ വിളിച്ച് അഭിപ്രായം പറയാറുണ്ടെന്നും ആർ.ഡി.എക്സിന്റെ ഇന്റെർവെലിന് ശേഷം അളിയാ ഒരു രക്ഷയുമില്ലായെന്ന് വിളിച്ച് പറഞ്ഞെന്നും പെപ്പെ പറയുന്നുണ്ട്.
ക്ലൈമാക്സ് കഴിഞ്ഞപ്പോൾ ഒന്നും നോക്കണ്ട 50 കോടി അടിക്കും എന്നതായിരുന്നു പ്രതികരണമെന്നും അത് കേട്ടപ്പോൾ തനിക്ക് ഒരുപാട് സന്തോഷമായെന്നും പെപ്പെ പറഞ്ഞു. ആ സമയം താൻ പേടിച്ച് പള്ളിയിൽ ഇരിക്കുന്ന സമയത്താണ് ആ വിളി വന്നതെന്നും പെപ്പെ കൂട്ടിച്ചേർത്തു.
‘പടം കണ്ടുകൊണ്ടിരുന്നപ്പോൾ കൂട്ടുകാരൻ വിളിച്ചിട്ട് ‘അളിയാ ഒരു രക്ഷയുമില്ല, നെക്സ്റ്റ് ലെവൽ എന്ന്’ ഇന്റർവെൽ കഴിഞ്ഞപ്പോൾ പറഞ്ഞു. ക്ലൈമാക്സ് കഴിഞ്ഞപ്പോൾ പറഞ്ഞു ‘ഇനി ഒന്നും നോക്കണ്ട 50 കോടി അടിക്കും’ എന്നാണ് അവൻ പറഞ്ഞത്. പക്ഷേ അതിൻറെ ഇരട്ടി സംഭവിച്ചു. എല്ലാ പടം കണ്ടതിന് ശേഷവും ഇവൻ വിളിച്ചിട്ട് അഭിപ്രായം പറയും. ആ സമയത്ത് ഞാൻ പേടിച്ചു പള്ളിയിൽ ഇങ്ങനെ ഇരിക്കുകയായിരുന്നു. ആ സമയത്താണ് അവൻ വിളിച്ചു പറയുന്നത്,’ ആന്റണി വർഗീസ് പെപ്പെ പറഞ്ഞു.
Content Highlight: peppe about his wife response after seeing RDX movie