| Thursday, 14th December 2023, 4:28 pm

പ്രായം കൂടുന്തോറും വീര്യം കൂടും; ചാമ്പ്യന്‍സ് ലീഗില്‍ ചരിത്രനേട്ടവുമായി പെപെ

സ്പോര്‍ട്സ് ഡെസ്‌ക്

ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് എച്ചില്‍ നടന്ന മത്സരത്തില്‍ ഷാക്തര്‍ ഡോണ്‍സ്റ്റെക്‌സിനെതിരെ പോര്‍ട്ടോക്ക് ആവേശകരമായ ജയം. എട്ട് ഗോളുകള്‍ കണ്ട ത്രില്ലര്‍ പോരാട്ടത്തില്‍ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു പോര്‍ട്ടോയുടെ വിജയം.

പോര്‍ട്ടോക്കായി ഒരു ഗോള്‍ നേടി മികച്ച പ്രകടനമാണ് പോര്‍ച്ചുഗീസ് താരം പെപെ നടത്തിയത്. തന്റെ 40 വയസിലും പ്രായം തളര്‍ത്താത്ത പോരാട്ടവീര്യമാണ് പെപെ കാഴ്ചവെക്കുന്നത്. മത്സരത്തില്‍ നേടിയ ഗോളോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് പെപെ സ്വന്തം പേരിലാക്കി മാറ്റിയത്.

ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഗോള്‍ നേടുന്ന എറ്റവും പ്രായം കൂടിയ തരാമെന്ന ചരിത്രനേട്ടത്തിലേക്കാണ് പെപെ കാലെടുത്തുവെച്ചത്. തന്റെ 40 വയസ്സിലാണ് പെപെ ഈ അവിസ്മരണീയ നേട്ടം സ്വന്തം പേരിലാക്കി മാറ്റിയത്.

മത്സരത്തില്‍ ഒമ്പത്, 43 മിനിട്ടുകളില്‍ ഗാലെനോ പോര്‍ട്ടോക്കായി ഇരട്ടഗോള്‍ നേടി. എന്നാല്‍ 29 മിനിട്ടില്‍ ഡാനിലൊ സിക്കാനിലൂടെയായിരുന്നു ഷാക്തറിന്റെ ഗോള്‍ പിറന്നത്. ഒടുവില്‍ ആദ്യ പകുതി പിന്നിട്ടപ്പോള്‍ പോര്‍ട്ടോ 2-1ന് മുന്നിട്ടുനിന്നു.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ മത്സരം കൂടുതല്‍ ആവേശകരമായി മാറി. 62ാം മിനിട്ടില്‍ മെഹ്തി ടറാമിയിലൂടെയും 75ാം മിനിട്ടില്‍ പെപെയിലൂടെയും 82ാം മിനിട്ടില്‍ ഫ്രാന്‍സിസ്‌കോ കോന്‍സിയാക്കോ എന്നിവര്‍ പോര്‍ട്ടോക്കായി ഗോളുകള്‍ നേടി.

അതേസമയം 72ാം മിനിട്ടില്‍ സ്റ്റീഫന്‍ ഈസ്റ്റാക്യുവോയുടെ ഓണ്‍ ഗോളും 88ാം മിനിട്ടില്‍ എഗ്യുനാല്‍ഡോയും ഷാക്തറിനായി ഗോളുകള്‍ നേടി.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 5-3ന്റെ തകര്‍പ്പന്‍ വിജയം പോര്‍ട്ടോ സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ ഗ്രൂപ്പ് എച്ചില്‍ ആറു മത്സരങ്ങളില്‍ നിന്നും നാല് വിജയവും രണ്ടു തോല്‍പ്പിയും അടക്കം 12 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് പോര്‍ട്ടോ.

Content Highlight: Pepe create a record the oldest player t score goal in champions league.

We use cookies to give you the best possible experience. Learn more