| Thursday, 17th August 2023, 5:54 pm

മെസി കാരണമാണ് അവനെ എളുപ്പത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്തിക്കാനായത്: പെപ് ഗ്വാര്‍ഡിയോള

സ്പോര്‍ട്സ് ഡെസ്‌ക്

ലയണല്‍ മെസി കാരണമാണ് ജോസ്‌കോ ഗ്വാര്‍ഡിയോളുമായുള്ള സൈനിങ് എളുപ്പമാക്കിയതെന്ന് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. ലോകകപ്പിന് മുമ്പ് വലിയ മൂല്യമുണ്ടായിരുന്ന ജോസ്‌കോയുടെ ട്രാന്‍സ്ഫര്‍ തുകയില്‍ നിന്ന് 20 മില്യണ്‍ യൂറോ എളുപ്പത്തില്‍ കുറഞ്ഞെന്നാണ് ഗ്വാര്‍ഡിയോള പറഞ്ഞത്. ജോസ്‌കോയെ മാഞ്ചസ്റ്റര്‍ സിറ്റി സൈന്‍ ചെയ്യുന്ന ദിവസം പെപ്പിന്റെ വാക്കുകള്‍ ഉദ്ധരിച്ച് സ്‌കൈ സ്‌പോര്‍ട്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘ഞാന്‍ മെസിക്ക് നന്ദി പറയാന്‍ ആഗ്രഹിക്കുകയാണ്. കാരണം വേള്‍ഡ് കപ്പിന് മുമ്പ് വളരെ വില കൂടിയ താരമായിരുന്നു ഗ്വാര്‍ഡിയോള്‍. എന്നാല്‍ ലോകകപ്പിന് ശേഷം 20 മില്യണ്‍ യൂറോ ഒറ്റയടിക്ക് കുറയാന്‍ മെസിയാണ് കാരണമായത്.(ചിരിക്കുന്നു) ഗ്വാര്‍ഡിയോള പറഞ്ഞു.

ജര്‍മന്‍ ക്ലബ്ബായ ആര്‍.ബി. ലെയ്പ്‌സിഗില്‍ നിന്നാണ് 800 കോടി രൂപക്ക് ജോസ്‌കോയെ സിറ്റ് സ്വന്തമാക്കിയത്. അഞ്ചുവര്‍ഷത്തേക്കാണ് കരാര്‍. പ്രീമിയര്‍ ലീഗിലെത്തുന്ന രണ്ടാമത്തെ മൂല്യമേറിയ രണ്ടാമത്തെ പ്രതിരോധ താരമാണ് 21കാരനായ ജോസ്‌കോ. നേരത്തെ ഹാരി മഗ്വയറെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 850 കോടി വേതനം നല്‍കി ക്ലബ്ബിലെത്തിച്ചിരുന്നു. 2021 മുതല്‍ ക്രൊയേഷ്യ ദേശീയ ടീമിലെ അംഗമാണ് ജോസ്‌കോ ഗ്വാര്‍ഡിയോള്‍.

അതേസമയം, ആദ്യമായി യുവേഫ സൂപ്പര്‍ കപ്പില്‍ മുത്തമിട്ട് മാഞ്ചസ്റ്റര്‍ സിറ്റി. സെവിയ്യയെയാണ് ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി തങ്ങളുടെ കന്നി സൂപ്പര്‍ കപ്പ് കിരീടമുയര്‍ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം വഴങ്ങിയതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ 5-4 നാണ് സിറ്റി ജയിച്ചത്.

കളിയുടെ ആദ്യ പകുതിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സെവിയ്യ ലീഡ് ഉയര്‍ത്തുകയായിരുന്നു. 25ാം മിനിട്ടില്‍ എന്‍ നെസിരിയിലൂടെയാണ് സെവിയ്യ ലീഡ് നേടിയത്. രണ്ടാം പകുതിയില്‍ യുവതാരം കോള്‍ പാമറിലൂടെ സിറ്റി സമനിലപിടിച്ചു. ഇരുടീമുകളും സമനില തുടര്‍ന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

Content Highlights: Pep Guardiola thanks Messi for making Gardiol’s transfer easier

Latest Stories

We use cookies to give you the best possible experience. Learn more