|

ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കടുത്ത എതിരാളികള്‍ അവരാണ്: പെപ് ഗ്വാര്‍ഡിയോള

സ്പോര്‍ട്സ് ഡെസ്‌ക്

ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കടുത്തരായ എതിരാളികളെ തെരഞ്ഞെടുത്തിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി മാനേജര്‍ പെപ് ഗ്വാര്‍ഡിയോള. ഫുട്‌ബോള്‍ ലോകത്തെ മികച്ച ക്ലബ്ബുകളില്‍ ഒന്നായ ബാഴ്സലോണയെയാണ് പെപ് തെരഞ്ഞെടുത്തത്. ബാഴ്‌സയുമായി ഏറെ കാലത്തൈ ബന്ധമുള്ള പെപ്പ് ഗ്വാര്‍ഡിയോള ടീമിനെക്കുറിച്ച് ഏറെ വൈകാരികമായാണ് സംസാരിച്ചത്.

ഒരു ഇറ്റാലിയന്‍ ചാറ്റ് ഷോയിലാണ് സ്റ്റി മാനേജര്‍ കാറ്റാലന്‍മാരെ തെരഞ്ഞെടുത്തത്. കോണ്ടിനന്റല്‍ മത്സരങ്ങളില്‍ നിന്ന് ഒഴുവാക്കാന്‍ ആഗ്രഹിക്കുന്ന ടീമിനെക്കുറിച്ച് അവതാരകന്‍ ചോദ്യമുന്നയിച്ചപ്പോള്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. മാത്രമല്ല പുതിയ ചാമ്പ്യന്‍സ് ട്രോഫി ഫോര്‍മാറ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതിനും ഗ്വാര്‍ഡിയോള മറുപടി പറഞ്ഞു.

‘നല്ല ചോദ്യം. അത് ബാഴ്സലോണയാണ്. അവരോട് എനിക്കുള്ള സ്‌നേഹം എന്നെ നശിപ്പിക്കുന്നു. ഞാന്‍ ജനിച്ചത് ബാഴ്സലോണക്ക് അടുത്തുള്ള ഒരു ചെറിയ പട്ടണത്തിലാണ്. അവര്‍ക്കെതിരെ കളിക്കുന്നത് ഒരിക്കലും എളുപ്പമല്ല.

പുതിയ ചാമ്പ്യന്‍സ് ലീഗ് ഫോര്‍മാറ്റിനെക്കുറിച്ച് തനിക്ക് ഇത് ഇതുവരെ പൂര്‍ണ്ണമായി മനസിലായിട്ടില്ല, ഞാന്‍ പരിശീലകനാണ്. ഈ സീസണിന്റെ അവസാനത്തില്‍ മാത്രമേ ഞങ്ങള്‍ക്ക് ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയൂ എന്ന് ഞാന്‍ കരുതുന്നു,’ പെപ് ഗ്വാര്‍ഡിയോള ഒരു ഇറ്റാലിയന്‍ ചാറ്റ് ഷോയില്‍ പറഞ്ഞു.

ബാഴ്‌സയുടെ മാനേജരായി നിയമിക്കപ്പെടുന്നതിന് മുമ്പ് 382 മത്സരങ്ങള്‍ബാഴ്‌സലോണയ്ക്കായി കളിക്കാന്‍ ഗ്വാര്‍ഡിയോളയ്ക്ക് സാധിച്ചു.2008 മുതല്‍ 2012വരെ പെപ് ബാഴ്‌സയുടെ മാനേജറായിരുന്നു. ബാഴ്സയ്ക്കൊപ്പം മൂന്ന് തവണ ലീഗ് കിരീടവും രണ്ട് തവണ ചാമ്പ്യന്‍സ് ലീഗും അദ്ദേഹം അവിടെ വെച്ച് നേടി.

Content Highlight: Pep Guardiola Talking About Barcelona