ക്ലബ്ബ് ഫുട്‌ബോളിലെ മികച്ച പരിശീലകരില്‍ ഒരാളാണ് നിലവില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കോച്ച് ആയ പെപ് ഗ്വാര്‍ഡിയോള. മെസിയടക്കം നിരവധി സൂപ്പര്‍താരങ്ങളെ പരിശീലിപ്പിച്ച് ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പരിശീലകന്‍ കൂടിയാണ് അദ്ദേഹം.
മെസിക്കും റൊണാള്‍ഡോക്കുമൊപ്പം നിര്‍ത്താന്‍ യോഗ്യനായ താരത്തെ ചൂണ്ടിക്കാട്ടിയിരിക്കുകയാണിപ്പോള്‍ പെപ്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ മെഷീന്‍ എന്നറിയപ്പെടുന്ന എര്‍ലിങ് ഹാലണ്ടിനെയാണ് ഇതിഹാസ താരങ്ങള്‍ക്കൊപ്പം എത്തിനില്‍ക്കുന്ന താരമെന്ന് കോച്ച് വിശേഷിപ്പിച്ചത്.
മാഞ്ചസ്റ്റര്‍ സിറ്റിയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്ന ഹാലണ്ട് ഇതിനകം പ്രീമിയര്‍ ലീഗിലെ ആദ്യ സീസണില്‍ 30 ഗോള്‍ നേടുന്ന താരമായി പേരെടുത്തുകഴിഞ്ഞു. കഴിഞ്ഞ ദിവസം ലീഗില്‍ നടന്ന മത്സരത്തോടെയാണ് തന്റെ ഗോള്‍ നേട്ടം 30ആക്കി ഹാലണ്ട് വര്‍ധിപ്പിച്ചത്. മത്സരത്തില്‍ സതാംപ്ടണ്‍ എഫ്.സിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്താന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായിരുന്നു.
എര്‍ലിങ് ഹാലണ്ട് നേടിയ ഇരട്ട ഗോളുകള്‍ക്ക് പുറമെ ജാക്ക് ഗ്രീലിഷ്, ജൂലിയന്‍ അല്‍വാരസ് എന്നിവരാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയ ഗോളുകള്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ മികച്ചപ്രകടനം കാഴ്ചവെച്ചതോടെ വന്‍ തോതിലുള്ള അഭിനന്ദന പ്രവാഹമാണ് ഹാലണ്ടിന് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്.
അതേസമയം നിലവില്‍ പ്രീമിയര്‍ ലീഗില്‍ 29 മത്സരങ്ങളില്‍ നിന്നും 21 വിജയങ്ങളുമായി 67 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി. ഏപ്രില്‍ 12ന് ബയേണ്‍ മ്യൂണിക്കിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.
Content Highlights: Pep Guardiola praises Manchester city super star Erling Haaland