| Saturday, 21st October 2023, 8:22 am

ഹാലണ്ട് ബാലണ്‍ ഡി ഓര്‍ നേടണമെന്ന് ആഗ്രഹമുണ്ട്, എന്നാല്‍ മെസി തടസ്സമാണ്; ഗ്വാര്‍ഡിയോള

സ്പോര്‍ട്സ് ഡെസ്‌ക്

ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് ആര് നേടുമെന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം.

ഇത്തവണ ആര് ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് നേടാനാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള.

മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ടിന് ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് ലഭിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ ലയണല്‍ മെസിക്കാണ് അവാര്‍ഡ് കിട്ടാന്‍ സാധ്യത കൂടുതല്‍ എന്നുമാണ് ഗ്വാര്‍ഡിയോള പറഞ്ഞത്.

‘ഹാലണ്ട് ബാലണ്‍ഡി ഓര്‍ വിജയിക്കണം. കാരണം ഞങ്ങള്‍ ട്രെബിള്‍ നേടി. ഹാലണ്ട് ഒരു മില്യണ്‍ ഗോളുകള്‍ നേടിയിട്ടുണ്ട്,’ ഗ്വാര്‍ഡിയോള മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ മെസിയാണ് ഈ വര്‍ഷത്തെ ബാലണ്‍ഡി ഓര്‍ അവാര്‍ഡ് നേടാന്‍ സാധ്യതയുള്ളത്. ലോകകപ്പില്‍ അര്‍ജന്റീനയെ ചാമ്പ്യന്‍മാരാക്കാനും വേള്‍ഡ് കപ്പ് ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കാനും മെസിക്ക് സാധിച്ചു.

കഴിഞ്ഞ സീസണില്‍ ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെയ്ന്റ് ഷെര്‍മാനൊപ്പം ലീഗ് വണ്‍ കിരീടവും അദ്ദേഹം നേടിയിരുന്നു. പി.എസ്.ജിക്കൊപ്പം കളിച്ച 41 മത്സരങ്ങളില്‍ നിന്നും 21 ഗോളുകളും 20 അസിസ്റ്റുകളും സൂപ്പര്‍ താരത്തിന്റ പേരിലുണ്ട്.

അതേസമയം, കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി 53 മത്സരങ്ങളില്‍ നിന്നും 52 ??ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് ഹാലണ്ട് നേടിയത്. സിറ്റിക്കൊപ്പം ട്രെബിള്‍ നേടാനും ഹാലണ്ടിന് സാധിച്ചിരുന്നു.

ബാലണ്‍ഡി ഓര്‍ ലഭിക്കാന്‍ മെസിക്കാണ് സാധ്യത കൂടുതലെന്നും പെപ് വ്യക്തമാക്കി.

‘ശരിക്കും ഞങ്ങളെ ട്രബിള്‍ കിരീട നേട്ടത്തിലെത്തിക്കാന്‍ സഹായിച്ചത് കൊണ്ട് ഹാലണ്ടിന് ബാലണ്‍ ഡി ഓര്‍ കിട്ടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ മെസി ലോകകപ്പ് നേടി. ഇവിടുത്തെ നല്ല താരങ്ങള്‍ അവാര്‍ഡിനായി മത്സരിക്കുന്നത് ഞങ്ങള്‍ക്ക് അഭിമാനകരമാണ്,’ ഗ്വാര്‍ഡിയോള കൂട്ടിച്ചേര്‍ത്തു.

Content Highlight: Pep Guardiola has said who he wants to win the Ballon d’Or award.

We use cookies to give you the best possible experience. Learn more