| Sunday, 1st January 2023, 10:41 pm

ഈ മത്സരഫലം പ്രതീക്ഷിച്ചിരുന്നില്ല, പക്ഷേ അതാണല്ലോ ഫുട്ബോൾ; ഖേദപ്രകടനവുമായി പെപ് ​ഗ്വാർഡിയോള

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മത്സരങ്ങൾ കൂടുതൽ രൂക്ഷമാവുകയാണ്.ലോകത്തിലെ തന്നെ ഏറ്റവും കടുപ്പമുള്ള ലീഗുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന പ്രീമിയർ ലീഗിൽ ലീഗ് ടൈറ്റിലിനായി കടുത്ത പോരാട്ടമാണ് നടക്കുന്നത്. നിലവിൽ ആഴ്സണലാണ് പോയിന്റ് ടേബിളിൽ ഒന്നാമത്. നിലവിലെ ചാമ്പ്യൻമാരായ സിറ്റി രണ്ടാമതുണ്ട്.

ശനിയാഴ്ച നടന്ന മത്സരത്തിൽ എവർട്ടൺ എഫ്‌.സിയോട് സമനില വഴങ്ങിയതിൽ ഖേദം പ്രകടിപ്പിച്ചെത്തിയിരിക്കുകയാണ്‌ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. ഇത്തിഹാദ് സ്‌റ്റേഡിയത്തിൽ  എവർട്ടണുമായി 1-1 ന് സമനില പാലിച്ചാണ് രണ്ട് പോയിന്റുകൾ മാഞ്ചസ്റ്റർ സിറ്റി നഷ്ടപ്പെടുത്തിയത്.

മത്സരത്തിന്റെ 24ാം മിനിട്ടിൽ എർലിങ് ഹാലണ്ട് നേടിയ ഗോളിലൂടെ മാഞ്ചസ്റ്റർ സിറ്റി മുന്നിലെത്തിയിരുന്നു. എന്നാൽ 64ാം മിനിട്ടിൽ ഡെമറായ് ഗ്രേയിലൂടെ എവർട്ടൺ സമനില പിടിക്കുകയായിരുന്നു. തീർച്ചയായും തങ്ങൾ ഈ മത്സരഫലം പ്രതീക്ഷിച്ചിരുന്നില്ലെന്നും പക്ഷേ അതാണ് ഫുട്‌ബോളെന്നുമാണ് ​ഗ്വാർഡിയോള പറഞ്ഞത്.

ആദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നതെന്നും വിജയിക്കുന്നതിന് വേണ്ടി തങ്ങൾ എല്ലാം ചെയ്തെങ്കിലും അവർ മുന്നേറുകയായിരുന്നെന്നും ഗാർഡിയോള കൂട്ടിച്ചേർത്തു.

ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തിൽ വൂൾവ്‌സിനോട് 2-1ന് അവർ പരാജയപ്പെട്ടിരുന്നു. ഗോൾ നേടാനുള്ള അവരുടെ മികച്ച അവസരങ്ങൾ തങ്ങൾക്ക് തടയാനായെന്ന് തോന്നുന്നു എന്നാണ് എവർട്ടൺ പരിശീലകൻ ഫ്രാങ്ക് ലാംപാർഡ് പറഞ്ഞത്.

അതേസമയം, വൂൾവ്സിനെതിരെയുള്ള മത്സരത്തിലെ ബ്രസീൽ താരം ആന്റണിയുടെ പ്രകടനത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ മാഞ്ചസ്റ്റർ സിറ്റി താരവും പരിശീലകനുമായ സ്റ്റുവർട്ട് പിയേഴ്സ്. പന്ത് ട്രാക്ക് ചെയ്യുന്നതിൽ ആന്റണിക്ക് പോരായ്മയുണ്ടെന്നാണ് പിയേഴ്സിന്റെ വിമർശനം.

ടോക്ക് സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് പിയേഴ്സ് ആന്റണിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചത്.

“ആന്റണിക്ക് പന്തിനെ പിന്തുടരണമെന്ന് ഒരു താല്പര്യവും ഇല്ല. ആ പോയിന്റിൽ വൂൾവ്സിന് നിരവധി അവസരങ്ങൾ ലഭിച്ചു,’ പിയേഴ്സ് പറഞ്ഞു.

കൂടാതെ ആന്റണിക്ക് മത്സരത്തിൽ ഒരു സ്വാധീനവും ചെലുത്താൻ കഴിഞ്ഞില്ലെന്നും നിരവധി നല്ല അവസരങ്ങൾ ആന്റണി പാഴാക്കിയെന്നും പിയേഴ്സ് കൂട്ടിച്ചേർത്തു.

“എന്റെ ജീവിതത്തിൽ എന്നെ ഇത്ര വെറുപ്പിച്ച ഒരു താരമില്ല. ഓരോ തവണ പന്ത് കിട്ടുമ്പോഴും അവൻ ടീമംഗങ്ങളെ വിളിച്ച് എന്താണ് അടുത്തതായി ചെയ്യേണ്ടത് എന്ന് പറയുകയാണ്.

ടെൻ ഹാഗും ബ്രൂണോ ഫെർണാണ്ടസും അവൻ തങ്ങൾ പറയുന്നത് അനുസരിച്ചാൽ മികച്ച താരമായി മാറും എന്ന് പറയുന്നത് ഈയിടെ ഞാൻ കേട്ടിരുന്നു. പക്ഷെ എനിക്ക് തോന്നുന്നത് അവന് കേൾക്കുന്നതിനേക്കാൾ സംസാരിക്കാനാണ് കൂടുതൽ താൽപര്യമെന്നാണ്.

Content Highlights: Pep Guardiola about Manchester city’s draw

We use cookies to give you the best possible experience. Learn more