നോട്ട് നിരോധന തീരുമാനത്തെ കുറിച്ച് പലരും വോട്ട് ചെയ്തിരുന്നുവെങ്കിലും സര്‍വ്വേയുടെ ഫലം പുറത്ത് വിടാന്‍ ടൈംസ് ഓഫ് ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല. സര്‍വ്വേയില്‍ പകുതിയിലധികം പേരും മോദിക്കെതിരെ വോട്ട് ചെയ്ത സാഹചര്യത്തിലാണിത്.
ന്യൂദല്‍ഹി: നോട്ട് നിരോധന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനനത്തിനെതിരെ ജനങ്ങള്‍ വോട്ട് ചെയ്ത ടൈംസ് ഓഫ് ഇന്ത്യയുടെ സര്‍വ്വേ കാണാനില്ലെന്ന് ആക്ഷേപമുയരുന്നു.
നോട്ട് നിരോധന തീരുമാനത്തെ കുറിച്ച് പലരും വോട്ട് ചെയ്തിരുന്നുവെങ്കിലും സര്‍വ്വേയുടെ ഫലം പുറത്ത് വിടാന്‍ ടൈംസ് ഓഫ് ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല. സര്‍വ്വേയില്‍ പകുതിയിലധികം പേരും മോദിക്കെതിരെ വോട്ട് ചെയ്ത സാഹചര്യത്തിലാണിത്.
ടൈംസ് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ അവസാനമായി വോട്ട് രേഖപ്പെടുത്തുമ്പോള്‍ പ്രധാനമന്ത്രിയുടെ തീരുമാനത്തെ പൂര്‍ണ്ണമായി എതിര്‍ക്കുന്നവര്‍ 56 ശതമാനവും തീരുമാനം നല്ലത് എന്നാല്‍ നടപ്പിലാക്കിയത് മോശം എന്ന് രേഖപ്പെടുത്തിയവര്‍ 15 ശതമാനമായിരുന്നു. പ്രധാനമന്ത്രിയുടെ തീരുമാനത്തെ അനുകൂലിച്ച് വോട്ട് ചെയ്തവര്‍ 29 ശതമാനം മാത്രമായിരുന്നു.
നോട്ട് നിരോധനത്തില്‍ മോദിക്കനുകൂലമാണ് ജനങ്ങളെന്ന ബി.ജെ.പിയുടെ അവകാശവാദത്തിനെതിരാണ് ഈ കണക്കുകള്‍. പ്രധാനമന്ത്രി നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയില്‍ ഭൂരിഭാഗം പേരും പിന്തുണച്ചു എന്നായിരുന്നു മോദി ഭക്തരുടെ അവകാശവാദം. എന്നാല്‍ ഇതേ അഭിപ്രായത്തില്‍ ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സര്‍വ്വേയിലെ കണക്കുകള്‍ മറിച്ചായി. ഇതോടെയാണ് സര്‍വ്വേ പിന്‍വലിക്കപ്പെട്ടതെന്നാണ് ആക്ഷേപം.
സര്‍വ്വേയുടെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഇപ്പോള്‍ ഒന്നും കാണാന്‍ സാധിക്കില്ല. നേരത്തെ നരേന്ദ്ര മോദി ആപ്പിലൂടെ നോട്ട് നിരോധന വിഷയത്തില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ 93 ശതമാനം പേരും തീരുമാനത്തെ പിന്തുണച്ചുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ അവകാശവാദം.
തന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയായിരുന്നു അഞ്ച് ലക്ഷത്തിലധികം പേര്‍ അഭിപ്രായം രേഖപ്പെടുത്തിയ സര്‍വ്വേ ഫലം പ്രധാനമന്ത്രി പുറത്തുവിട്ടത്. എന്നാല്‍ ഇതില്‍ തീരുമാനത്തെ എതിര്‍ക്കാമുള്ള ഓപ്ഷന്‍ ഉണ്ടായിരുന്നില്ലെന്നും ചോദ്യങ്ങളെല്ലാം തന്നെയും തീരുമാനത്തെ അനുകൂലിക്കാന്‍ തക്കതായിരുന്നുവെന്നും വിമര്‍ശനമുണ്ടായിരുന്നു.