കൊല്‍ക്കത്ത: നരേന്ദ്രമോദിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കുള്ള മറുപടി ബംഗാളിലെ ജനങ്ങള്‍ ബാലറ്റ് പെട്ടിയിലൂടെ നല്‍കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. നോട്ടുനിരോധനം, ലോക്ക് ഡൗണ്‍ ദുരിതങ്ങള്‍ തുടങ്ങിയവ ജനങ്ങളുടെ മനസിലുണ്ടെന്നും മമത കൂട്ടിച്ചേര്‍ത്തു.
ബംഗാളിലെ മുര്‍ഷിദാബാദില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത.
‘അവര്‍ (ബി.ജെ.പി) കര്‍ഷകരെ കൊള്ളയടിച്ച് ഭൂമി തട്ടിയെടുത്തു. നോട്ടുനിരോധനവും ലോക്ക് ഡൗണ്‍ നയങ്ങളും ജനങ്ങളെ ദുരിതത്തിലാക്കി’, മമത പറഞ്ഞു.
തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേക്കേറിയവരേയും മമത കടന്നാക്രമിച്ചു. ചതിയന്‍മാരെ ജനങ്ങള്‍ മറക്കില്ലെന്നും തക്ക മറുപടി നല്‍കുമെന്നും മമത കൂട്ടിച്ചേര്‍ത്തു.
ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ചില നേതാക്കള്‍ ബി.ജെ.പിയിലേക്ക് ചേക്കേറിയത് മമതയ്ക്ക് തലവേദനായിട്ടുണ്ട്. മമതാ ബാനര്‍ജിയുടെ അടുത്ത അനുയായിയായിരുന്ന സുവേന്തു അധികാരി ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത് തൃണമൂലിനു കനത്ത തിരിച്ചടിയായിരുന്നു.
എന്നാല്‍ തൃണമൂലില്‍ നിന്ന് പുറത്തുപോകേണ്ടവര്‍ക്കൊക്കെ എപ്പോള്‍ വേണമെങ്കിലും പോകാമെന്നും ഇത് തങ്ങളെ ബാധിക്കുകയില്ലെന്നുമാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്കിനെക്കുറിച്ച് മമത പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക