| Monday, 1st June 2015, 7:22 am

കശ്മീരില്‍ പാക് കൊടി ഉയര്‍ത്തുന്നത് തുടരുമെന്ന് ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: കശ്മീര്‍ റാലികളില്‍ പാകിസ്ഥാന്‍ കൊടികള്‍ ഉയര്‍ത്തുന്നത് ജനങ്ങള്‍ തുടരുമെന്ന് തീവ്ര ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയ്യിദ് അലി ഷാ ഗിലാനി പറഞ്ഞു. പാകിസ്ഥാന്‍ അയല്‍രാജ്യവും അഭ്യൂദയകാംഷിയുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

“പാകിസ്ഥാന്‍ കൊടികള്‍ കശ്മീരില്‍ ഉയര്‍ത്തി. ദൈവം സഹായിച്ചാല്‍ ഇനിയും ഉയര്‍ത്തും. പാകിസ്ഥാന്‍ അയല്‍രാജ്യവും അഭ്യുദയകാംഷിയുമാണ്.” ശ്രീനഗറിലെ അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന ഒരു പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം ഏപ്രില്‍ 15നു ശേഷം കശ്മീരില്‍ നടന്ന നിരവധി റാലികളില്‍ പാകിസ്ഥാന്‍ കൊടികള്‍ ഉയര്‍ത്തിയിരുന്നു. ഇത് കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആയുധമാക്കിയിരുന്നു.

ഏപ്രില്‍ 15ന് ദല്‍ഹിയില്‍ നിന്നും വരുന്ന ഗിലാനിയെ സ്വീകരിക്കുന്നതിനായി ഹുറിയത്ത് സംഘടിപ്പിച്ച റാലിയാണ് ഇതില്‍ ആദ്യത്തേത്. സംഭവവുമായി ബന്ധപ്പെട്ട് ഹുറിയത്ത് നേതാവ് മസ്‌റാത്ത് ആലമിനെ അറസ്റ്റു ചെയ്യുകയും പൊതുസുരക്ഷാ നിയമപ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more