| Monday, 28th January 2013, 3:31 pm

പുകവലി നിറുത്തിയാല്‍ ആയുസ്സ് വര്‍ധിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുകവലിക്കാര്‍ക്ക് നല്ലതും ചീത്തതുമായ ചില വാര്‍ത്തകളാണ് പുതിയ പഠനറിപ്പോര്‍ട്ട് നല്‍കുന്നത്. നിങ്ങള്‍ പുകവലിച്ചാല്‍ ജീവിതത്തില്‍നിന്നും പത്ത് വര്‍ഷം നിങ്ങള്‍ക്ക് നഷ്ടപ്പെടും. പക്ഷെ നാല്‍പത് വയസ്സില്‍ നിങ്ങള്‍ പുകവലി നിറുത്തിയാല്‍ ആ വര്‍ഷങ്ങള്‍ തിരിച്ചുപിടിക്കാം.[]

പഠനം പറയുന്നത് നാല്‍പത് വയസ്സിനു ശേഷം ആരെങ്കിലും പുകവലി നിറുത്തിയാല്‍ ഈ ശീലംകൊണ്ടുണ്ടായ ദോഷഫലങ്ങളുടെ തൊണ്ണൂറുശതമാനവും ഒഴിവാക്കാം. ഇവര്‍ പുകവലിക്കാത്തവരേക്കാള്‍ കൂടുതല്‍ ജീവിക്കുകയും ചെയ്യുമെന്നാണ്.

പഠനത്തില്‍ പങ്കുവഹിച്ച ഡോ:പ്രഭാത് ഷാ പറയുന്നു  നാല്‍പത് വയസ്സിലെത്തിയാല്‍ പുകവലി ഉപേക്ഷിക്കുന്നതാണ് സുരക്ഷിതം. ഒരിക്കലും പുകവലിക്കാത്തവരേക്കാള്‍ നേരത്തെ മുമ്പ് പുകവലിച്ചിരുന്നവര്‍ കൂടുതല്‍ ബുദ്ധിമുട്ടിയാണ് മരിക്കുക.പുകവലി നിറുത്തിയ ചിലരില്‍ നടത്തിയ പഠനത്തിലൂടെയാണ് പുതിയ കാര്യങ്ങള്‍ വെളിപ്പെട്ടത്.

അമേരിക്കയില്‍ രണ്ട് ലക്ഷം പേരിലാണ് പഠനം നടത്തിയത്. പുകവലി ശീലക്കാര്‍ 26 മുതല്‍ 79 വയസിനടയില്‍ മൂന്ന് തവണയാണ് ഇത് അവസാനിപ്പിക്കുക. 25 നും 34 നും ഇടയില്‍ പുകവലി അവസാനിപ്പിക്കുന്നവര്‍ക്ക് 10 വര്‍ഷവും 3544 നിടയിലുള്ളവര്‍ക്ക് 9 ഉം 4554 നും ഇടയിലുള്ളവര്‍ക്ക് 6 വര്‍ഷവും സ്ഥിരം പുകവലിക്കുന്നവരേക്കാള്‍ ആയുസ് ലഭിക്കുന്നതായി പഠനം സ്ഥാപിക്കുന്നു.

പുകവലി നിറുത്തുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിന്റെ ആവശ്യകതയാണ് ഈ പഠനം ആദ്യവസരത്തില്‍ തന്നെ രേഖപ്പെടുത്തുന്നത്.
ഹൃദ്രോഗങ്ങളും, ശ്വാസകോശ സംബന്ധിയായ രോഗങ്ങളുടെയും ,ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ശ്വാസകോശ ക്യാന്‍സറിന്റെയും പ്രധാന കാരണമാണ് പുകവലി.

അടുത്ത അമ്പത് വര്‍ഷത്തിനുള്ളില്‍ 70 മില്യണില്‍ അധികം ഇന്ത്യക്കാര്‍ പുകവലി മൂലമുള്ള മരണത്തിനിരയാകുമെന്നാണ് പഠനം പറയുന്നത്.
രാജ്യത്തില്‍ 111 മില്യണ്‍ പുകവലിശീലക്കാരുണ്ട്.42 സംസ്ഥാനങ്ങളിലും ജനങ്ങള്‍ക്കിടയില്‍ പുകവലി വിരുദ്ധ ബോധവത്കരണം നടക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more