| Friday, 25th May 2012, 2:43 pm

ഐ.പി.എല്‍ ക്രിക്കറ്റിനെ നശിപ്പിക്കുന്നു: ബെഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഐ.പി.എല്‍ യഥാര്‍ത്ഥത്തില്‍ ക്രിക്കറ്റിനെ നശിപ്പിക്കുകയാണെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബിഷന്‍ സിംഗ് ബെഡി. താന്‍ ട്വന്റി ട്വന്റി മത്സരങ്ങളെയൊന്നും ഇഷ്ടപ്പെടുന്നില്ല. അത് യഥാര്‍ത്ഥ ക്രിക്കറ്റല്ല.

ഐ.പി.എല്‍ മത്സരങ്ങള്‍ യഥാര്‍ത്ഥില്‍ ഒരു ട്രാപ്പാണ്. നല്ല ക്രിക്കറ്റിനെ അത് നശിപ്പിക്കും. അതുകൊണ്ട് തന്നെയാണ് രാഹുല്‍ ദ്രാവിഡും ആദം ഗില്‍ക്രിസ്റ്റുമെല്ലാം അത് അവസാനിപ്പിച്ചത്.

ഓസ്‌ട്രേലിയന്‍ ടീമിന് വേണ്ടി ട്വന്റി 20 കളിക്കാന്‍ മൈക്കല്‍ ക്ലാര്‍ക്കിനെപ്പോലുള്ളവര്‍ തയ്യാറാവുന്നില്ല. ഇന്ത്യയ്ക്ക് വേണ്ടി ട്വന്റി 20 കളിക്കാന്‍ സച്ചിനും തയ്യാറാവുന്നില്ല. അവര്‍ക്കറിയാം അത് യഥാര്‍ത്ഥ ക്രിക്കറ്റ് അല്ല എന്ന്.

ഇപ്പോഴത്തെ യുവതാരങ്ങളൊന്നും ഒരു റോള്‍മോഡലിനെ മുന്നില്‍ കാണുന്നില്ല. അത് തന്നെയാണ് അവരുടെ അപാകതയും. ഇപ്പാഴത്തെ ക്രിക്കറ്റ് പ്രേമികളൊക്കെ ഒരു നെഗറ്റീവ് ട്രെന്റിലേക്കാണ് പോകുന്നത്.

പണം എന്ന ഒരു ലക്ഷ്യം മാത്രം മുന്നില്‍ കണ്ടാണ് പലരും ഐ.പി.എല്‍ കളിക്കുന്നത്. പണം വാരിയെറിഞ്ഞുള്ള കളിയാണ് ഇത്. കളിച്ച് ലാഭമുണ്ടാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. തികച്ചും ബിസിനസ് എന്ന രീതിയില്‍ നടത്തുന്ന വ്യവസായമാണ് ഐ.പി.എല്‍.

Latest Stories

We use cookies to give you the best possible experience. Learn more