ടിരാന: തെക്കുകിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ അല്‍ബേനിയയില്‍ വിലക്കയറ്റത്തിനെതിരെ തെരുവിലിറങ്ങി ജനം. എണ്ണ വില വര്‍ധന, അഴിമതി, വര്‍ധിച്ചുവരുന്ന തൊഴിലില്ലതായ്മ എന്നിവക്കെതിരെയാണ് സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം നടക്കുന്നത്.
ശനിയാഴ്ച പ്രധാനമന്ത്രി എഡി രാമ(edi rama)യുടെ ടിരാനയിലെ ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍
പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ തടിച്ചുകൂടിയെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചിട്ടുള്ളത്. പ്രക്ഷോഭകര്‍ രാത്രി മൊബൈല്‍ ഫ്‌ളാഷ് ലൈറ്റുമായി പ്രതിഷേധിക്കുന്ന ചിത്രങ്ങള്‍ ഇതിനോടകം ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്.
Albania came out to protest, due to inflation and the rising cost of living.🙌🙌🙌 pic.twitter.com/we1lMjZ1n0
— .. (@Xx17965797N) November 13, 2022
Anti-government protesters scuffle with police in Albania https://t.co/EiT4780Ju4 pic.twitter.com/U9Ml8z1ahM
— Reuters (@Reuters) November 12, 2022
പ്രധാനമന്ത്രിയുടെ ഓഫീസിന് പുറത്ത് മൂന്ന് മണിക്കൂറോളം സമാധാനപരമായി പ്രകടനം നടത്തിയ പ്രതിഷേധക്കാര്‍, ശേഷം പൊലീസ് വലയം ഭേദിച്ച് ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
അവശ്യ ഭക്ഷണ സാധനങ്ങള്‍ക്കും ഇന്ധനത്തിനുമടക്കം അല്‍ബേനിയയില്‍ ഈ വര്‍ഷം എട്ട് ശതമാനം വില വര്‍ധനയാണുണ്ടായത്. മെച്ചപ്പെട്ട ജീവിതം തേടി ഓരോ വര്‍ഷവും രാജ്യം വിടുന്നത് ആയിരക്കണക്കിന് യുവാക്കളാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.