എതിരഭിപ്രായം പറയുന്നവരെ രാജ്യദ്രോഹികളായി കണ്ടെത്തി നാടുകടത്തുകയല്ല വേണ്ടത്; രാജ്യത്ത് വിഭാഗീയത കൊടികുത്തി നില്‍ക്കുന്നെന്നും മാര്‍ത്തോമ സഭാ അധ്യക്ഷന്‍
എറണാകുളം: എതിരഭിപ്രായം പറയുന്നവരെ രാജ്യദ്രോഹികളായി കണ്ടെത്തി നാടുകടത്തുകയല്ല വേണ്ടതെന്ന് മാര്‍ത്തോമ സഭാ അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത. 125ാമത് മാരാമണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാഥാര്‍ത്ഥ്യത്തെക്കുറിച്ച് സംസാരിക്കുന്നവരെ രാജ്യദ്രോഹിയായി മുദ്രകുത്തുന്നുവെന്നും രാജ്യത്ത് വിഭാഗീയത കൊടികുത്തി നില്‍ക്കുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തത്വമസി പൊരുള്‍ അടിസ്ഥാനമാക്കി വേണം മാരാമണ്‍ കണ്‍വെഷനില്‍ ഉയരേണ്ടത്. ഞാന്‍ നീയാകുന്നു എന്ന തത്വത്തിലാണ് രാജ്യത്ത് തന്നെ ഉണ്ടാകേണ്ടതെന്നും എന്നാല്‍ അത് രാജ്യത്ത് ഇപ്പോള്‍ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫെബ്രുവരി 17 വരെയാണ് മാരാമണ്‍ കണ്‍വെഷന്‍ നടക്കുന്നത്.