ദല്‍ഹി: പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പോലീസ് ശ്രമിച്ചില്ലെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍
Delhi Gang Rape
ദല്‍ഹി: പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പോലീസ് ശ്രമിച്ചില്ലെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th December 2014, 3:10 pm

ആ ബസിലുണ്ടായിരുന്നവര്‍ എല്ലാം മുന്‍കൂട്ട തീരുമാനിച്ചിരുന്നെന്നാണ് തോന്നുന്നത്. കാരണം ഡ്രൈവറും അയാളുടെ സഹായിയും ഒഴികെ ബാക്കിയെല്ലാവരും ബസ് യാത്രികരാണെന്ന ഭാവത്തിലാണ് ആദ്യം പെരുമാറിയത്. ഞങ്ങള്‍ ബസ് ടിക്കറ്റായി 20 രൂപ കൊടുത്തു. അല്പസമയം കഴിഞ്ഞപ്പോള്‍ അവര്‍ എന്റെ സുഹൃത്തിന്റെ ശല്യപ്പെടുത്താന്‍ തുടങ്ങി.

ദല്‍ഹി പെണ്‍കുട്ടിയുടെ സുഹൃത്ത് അവീന്ദ്ര പാണ്ഡെ സംസാരിക്കുന്നു.


(പുനപ്രസിദ്ധീകരണം)
ഫേസ് ടു ഫേസ് /അവീന്ദ്ര പാണ്ഡെ

മൊഴിമാറ്റം: ആര്യ.പി

ദല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയെ രക്ഷിക്കുന്നതില്‍ പോലീസ് വീഴ്ച വരുത്തിയതായി ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. സീ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുഹൃത്ത് അവീന്ദ്ര പാണ്ഡെ ഇക്കാര്യം വ്യക്തമാക്കിയത്. പെണ്‍കുട്ടിയുടെ സുഹൃത്തുമായുള്ള അഭിമുഖം പ്രക്ഷേപണം ചെയ്തതിന് സീന്യൂസിനെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഡിസംബര്‍ 16 ാം തിയ്യതി രാത്രിയില്‍ തങ്ങള്‍ നേരിടേണ്ടി വന്ന ദുരന്ത കഥ അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. നിസഹായരായ തങ്ങളെ ഒരാള്‍ പോലും തിരിഞ്ഞുനോക്കിയില്ലെന്നും ഏതെങ്കിലും ഒരാളുടെയെങ്കിലും സഹായം അന്ന് ലഭിച്ചിരുന്നെങ്കില്‍ തന്റെ സുഹൃത്ത്‌  ഇന്നും ഈ ലോകത്ത് ജീവിച്ചിരുന്നേനേയെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. അദ്ദേഹവുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം..

ഡിസംബര്‍ 16 ന് രാത്രി നഗരത്തില്‍ സാമാന്യം ആളുകള്‍ ഉണ്ടായിരുന്നു. മാധ്യമങ്ങളിലൂടെ പല വാര്‍ത്തയും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ ചിലതെല്ലാം കെട്ടിച്ചമച്ചതും ആളുകള്‍ അവരുടെ താത്പര്യത്തിനനുസരിച്ച് പറയുന്നതുമായിരുന്നു. അന്ന് രാത്രി ഞങ്ങള്‍ നേരിട്ടതെന്തെന്ന് ഞാന്‍ തന്നെ വെളിപ്പെടുത്തുന്നതാണ് കൂടുതല്‍ നല്ലത്. ഞാന്‍ അനുഭവിച്ചതും എന്റെ സുഹൃത്ത് അനുഭവിച്ചതും എനിയ്ക്ക് പറയണം.

അന്ന് ബസില്‍ അവര്‍ ആറ് പേരായിരുന്നു ഉണ്ടായിരുന്നത്. ഇരുണ്ട നിറമുള്ള ഗ്ലാസും കര്‍ട്ടനും ഉള്ള ബസായിരുന്നു അത്. അതിലുള്ള ആറ് പേരും ഇതിന് മുന്‍പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നെന്ന് എനിയ്ക്ക് ഉറപ്പാണ്. അവര്‍ ഇരുമ്പ് വടി ഉപയോഗിച്ച് ഞങ്ങളെ രണ്ട് പേരെയും ഇടിച്ചു. ചവിട്ടി, ഞങ്ങളുടെ വസ്ത്രങ്ങള്‍ കീറിപ്പറിച്ച് എടുത്തു..അതിന് ശേഷമാണ് ബസിന് പുറത്തേക്ക് എറിഞ്ഞത്. ഒന്നും ഓര്‍ക്കാന്‍ പോലും വയ്യ.

ആ ബസിലുണ്ടായിരുന്നവര്‍ എല്ലാം മുന്‍കൂട്ട തീരുമാനിച്ചിരുന്നെന്നാണ് തോന്നുന്നത്. കാരണം ഡ്രൈവറും അയാളുടെ സഹായിയും ഒഴികെ ബാക്കിയെല്ലാവരും ബസ് യാത്രികരാണെന്ന ഭാവത്തിലാണ് ആദ്യം പെരുമാറിയത്. ഞങ്ങള്‍ ബസ് ടിക്കറ്റായി 20 രൂപ കൊടുത്തു. അല്പസമയം കഴിഞ്ഞപ്പോള്‍ അവര്‍ എന്റെ സുഹൃത്തിന്റെ ശല്യപ്പെടുത്താന്‍ തുടങ്ങി. തുടര്‍ന്ന് അത് അടിപിടിയില്‍ കലാശിച്ചു. അവളെ ശല്യം ചെയ്ത മൂന്ന് പേരെ ഞാന്‍ അടിച്ചു. അപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ എന്റെ അടുത്തേക്ക് വന്ന് എന്നെ ഇരുമ്പ് വടി കൊണ്ട് അടിച്ചുവീഴ്ത്തി. ആ സമയത്ത് തന്നെ എന്റെ ബോധം ഏതാണ്ട് നശിക്കുന്ന അവസ്ഥയിലായിരുന്നു. തുടര്‍ന്ന് അവര്‍ എന്റെ സുഹൃത്തിനെ വലിച്ചിഴച്ച് ബസിന്റെ പുറക് വശത്തേക്ക് കൊണ്ടുപോയി.

45 മിനുട്ടിനുള്ളില്‍ 3 പി.സി.ആര്‍ വാനുകള്‍ ഞങ്ങളുടെ അടുത്ത് വന്നു. എന്നാല്‍ ഏത് പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിക്കുള്ളില്‍ കേസ് വരും എന്ന് പറഞ്ഞുകൊണ്ട് പോലീസുകാര്‍ തമ്മില്‍ തര്‍ക്കമായി

ഞങ്ങളെ രണ്ട് പേരെയും അടിച്ച് അവശരാക്കിയശേഷം ഏതാണ്ട് രണ്ടര മണിക്കൂറോളം ബസ് ഓടിക്കൊണ്ടേയിരുന്നു. ഞങ്ങള്‍ പരമാവധി എതിര്‍ക്കാന്‍ ശ്രമിച്ചു. ഒച്ചവെച്ചു കരഞ്ഞു. ഞങ്ങളുടെ കരച്ചില്‍ പുറമെയുള്ള ആരെങ്കിലും കേള്‍ക്കുമെന്ന് കരുതി. എന്നാല്‍ അവര്‍ ജനലുകള്‍ അടച്ച് പൂട്ടി കര്‍ട്ടന്‍ വലിച്ചിട്ട് ബസിന്റെ ലൈറ്റ് ഓഫ് ചെയ്തു.

അവരില്‍ നിന്നും രക്ഷപ്പെടാന്‍ എന്റെ സുഹൃത്ത് പരമാവധി പോരാടി നോക്കി. അവള്‍ എന്നെ അവരില്‍ നിന്നും രക്ഷിക്കാനായിരുന്നു ശ്രമിച്ചത്. ആക്രമിച്ച് തുടങ്ങുന്ന സമയത്ത് തന്നെ അവള്‍ മൊബൈല്‍ ഫോണില്‍ നിന്നും 100 എന്ന നമ്പറിലേക്ക് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അക്കൂട്ടത്തിലുള്ള ഒരാള്‍ അവളുടെ കയ്യില്‍ നിന്നും ഫോണ്‍ പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞ് പൊട്ടിച്ചു.

ബസില്‍ നിന്നും ഞങ്ങളെ വലിച്ച് പുറത്തെറിയും മുന്‍പ് എന്റെ കയ്യിലുണ്ടായിരുന്ന ഫോണും അവര്‍ പിടിച്ചുവാങ്ങിയിരുന്നു. കുറ്റകൃത്യത്തിന്റെ ഒരു തെളിവും ബാക്കിവെയ്ക്കാതിരിക്കാനായിരുന്നു അതെന്ന് തോന്നുന്നു.
അടുത്ത പേജില്‍ തുടരുന്നു

കൂട്ടത്തിലുള്ള ഒരു പോലീസുകാരന്‍ പോലും ഞങ്ങള്‍ക്ക് എന്തെങ്കിലും ഒരു വസ്ത്രം തരാനോ ഒരു ആംബുലന്‍സ് വിളിക്കാനോ തയ്യാറായില്ല. അവര്‍ ഞങ്ങള്‍ വെറുതെ നോക്കി നില്‍ക്കുക മാത്രമാണ് അപ്പോള്‍ ചെയ്തത്. എന്തെങ്കിലും ഒരു വസ്ത്രം തരണമെന്ന് ഞാന്‍ കേണപേക്ഷിച്ചപ്പോള്‍ കൂട്ടത്തിലുള്ള ഒരു പോലീസുകാരന്‍ ഒരു ബെഡ്ഷീറ്റിന്റെ ചെറിയൊരു ഭാഗം തന്നു.

ബസില്‍ നിന്നും ഞങ്ങളെ തള്ളി പുറത്തിട്ടശേഷം എന്റെ സുഹൃത്തിന്റെ ശരീരത്തിലേക്ക് ബസ് ഓടിച്ചിട്ട് കയറ്റാനും അവര്‍ ശ്രമിച്ചു. എന്നാല്‍ ഞൊടിയിടയില്‍ എനിയ്ക്ക് അവളെ തള്ളിമാറ്റാന്‍ സാധിച്ചതുകൊണ്ട് അവരുടെ ശ്രമം നടന്നില്ല. ഞങ്ങളുടെ വസ്ത്രം വലിച്ചുകീറിയതുകൊണ്ട് തന്നെ അല്പവസ്ത്രം ധരിച്ചായിരുന്നു ഞങ്ങള്‍ റോഡില്‍ ഇരുന്നത്. വരുന്ന വാഹനങ്ങളുടെ നേരെയെല്ലാം ഞാന്‍ കൈ നീട്ടി. നിരവധി ഓട്ടോ റിക്ഷകളും കാറുകളും ബൈക്കുകളും എല്ലാം ഞങ്ങളുടെ അടുത്തുകൂടെ പോയി. പലരും വാഹനത്തിന്റെ വേഗം കുറച്ച് ഞങ്ങളെ നോക്കിയെന്നല്ലാതെ ആരും വണ്ടി നിര്‍ത്തിയില്ല. 25 മിനുട്ടിന് ശേഷം പട്രോളിങ്ങിനായി വന്ന ഒരു വണ്ടി നിര്‍ത്തി പോലീസിനെ വിവരം അറിയിച്ചു.[]

45 മിനുട്ടിനുള്ളില്‍ 3 പി.സി.ആര്‍ വാനുകള്‍ ഞങ്ങളുടെ അടുത്ത് വന്നു. എന്നാല്‍ ഏത് പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിക്കുള്ളില്‍ കേസ് വരും എന്ന് പറഞ്ഞുകൊണ്ട് പോലീസുകാര്‍ തമ്മില്‍ തര്‍ക്കമായി.

കൂട്ടത്തിലുള്ള ഒരുപോലീസുകാരന്‍ പോലും ഞങ്ങള്‍ക്ക് എന്തെങ്കിലും ഒരു വസ്ത്രം തരാനോ ഒരു ആംബുലന്‍സ് വിളിക്കാനോ തയ്യാറായില്ല. അവര്‍ ഞങ്ങള്‍ വെറുതെ നോക്കി നില്‍ക്കുക മാത്രമാണ് അപ്പോള്‍ ചെയ്തത്. എന്തെങ്കിലും ഒരു വസ്ത്രം തരണമെന്ന് ഞാന്‍ കേണപേക്ഷിച്ചപ്പോള്‍ കൂട്ടത്തിലുള്ള  പോലീസുകാരന്‍ ഒരു ബെഡ്ഷീറ്റിന്റെ ചെറിയൊരു ഭാഗം തന്നു. അത് ഞാന്‍ അവള്‍ക്ക് കൊടുത്തു.

ജനങ്ങള്‍ക്കിടയില്‍ നിന്നും ഒരാള്‍ പോലും ഞങ്ങളുടെ സഹായത്തിന് വന്നില്ല. ഞങ്ങള്‍ എന്തോ കുറ്റം ചെയ്തപോലെയായിരുന്നു പലരുടേയും പെരുമാറ്റം.

എന്റെ സുഹൃത്തിന് അപ്പോള്‍ നല്ല ബ്ലീഡിങ് ഉണ്ടായിരുന്നു. എനിയ്ക്ക് അവളുടെ കാര്യത്തിലായിരുന്നു ആശങ്ക. എന്നാല്‍ എത്രയും പെട്ടെന്ന് അവളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറാകാതെ ദൂരെയുള്ള സഫ്ദര്‍ജങ് ആശുപത്രിയിലേക്ക് എത്തിക്കാനാണ് പോലീസ് ശ്രമിച്ചത്.

അവളെ ഒന്ന് പിടിച്ച് വണ്ടിയില്‍ കയറ്റാന്‍ ആരും സഹായിച്ചില്ല. അവള്‍ക്ക് നന്നായി ബ്ലീഡിങ് ഉണ്ടായിരുന്നതിനാല്‍ തന്നെ അവരുടെ വസ്ത്രത്തില്‍ ചോര പുരളുമോ എന്ന ഭയമായിരുന്നു അവള്‍ക്ക്. ഞാന്‍ തന്നെ അവളെ എങ്ങനെയോ താങ്ങിയെടുത്ത് വണ്ടിയില്‍ കയറ്റി.

ജനങ്ങള്‍ക്കിടയില്‍ നിന്നും ഒരാള്‍ പോലും ഞങ്ങളുടെ സഹായത്തിന് വന്നില്ല. ഞങ്ങള്‍ എന്തോ കുറ്റം ചെയ്തപോലെയായിരുന്നു പലരുടേയും പെരുമാറ്റം.

ഈ സമയമത്രയും അവിടെ തടിച്ചുകൂടിയ ഒരാള്‍ പോലും ഞങ്ങളെ സഹായിക്കാന്‍ മുന്‍പോട്ട് വന്നില്ല. ഒരു പക്ഷേ കേസില്‍ സാക്ഷിപറയാനുള്ള മടികാരണമാകാം ആരും തിരിഞ്ഞുനോക്കാതിരുന്നത്. ആശുപത്രിയിലെത്തിയിട്ടും ഞങ്ങള്‍ക്ക് കാത്തിരിക്കേണ്ടിവന്നു. ഒരാള്‍ പോലും ഞങ്ങള്‍ക്ക് ധരിക്കാന്‍ വസ്ത്രം തന്നില്ല.

അവസാനം ഒരാളുടെ കയ്യില്‍ നിന്നും മൊബൈല്‍ വാങ്ങി ഞാന്‍ എന്റെ വീട്ടിലേയ്ക്ക് വിളിച്ചു. എനിക്ക് വാഹനാപകടത്തില്‍ പരിക്ക് പറ്റിയെന്നാണ് എന്റെ പിതാവിനോട് ഞാന്‍ പറഞ്ഞത്. എന്റെ വീട്ടുകാര്‍ എത്തിയ ശേഷമാണ് ആശുപത്രിയില്‍ എനിക്ക് ചികില്‍സ ലഭിച്ചത്. ഇരുമ്പ് വടികൊണ്ട് എനിക്ക് തലയ്ക്ക് ശക്തമായ അടിയേറ്റിരുന്നു. എനിക്ക് നടക്കാന്‍ പോലുമാകില്ലായിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷമാണ് എനിക്ക് കൈകള്‍ ഉയര്‍ത്താന്‍ കഴിഞ്ഞത്.

എന്റെ വീട്ടുകാര്‍ എന്നോട് നാട്ടിലേക്ക് തിരിച്ച് പോകാനാണ് പറയുന്നത്. എന്നാല്‍ അതിന് ഞാന്‍ തയ്യാറല്ല. എനിയ്ക്ക് ഇവിടെ തന്നെ നില്‍ക്കണം. പോലീസിനും കോടതിക്കും എന്റെ മൊഴികള്‍ നല്‍കേണ്ടതുണ്ട്. ഡോക്ടറുടെ നിര്‍ദേശത്തിന് ശേഷമാണ് ഞാന്‍ വീട്ടിലേക്ക് മടങ്ങിയത്. തുടര്‍ന്ന് ഒരു പ്രൈവറ്റ് ആശുപത്രിയില്‍ ചികിത്സ തുടങ്ങി.

ആദ്യമായി അവളുടെ മൊഴി കൊടുത്തത് ഒരു സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനടുത്താണ്. അപ്പോള്‍ മാത്രമാണ് അവള്‍ യഥാര്‍ത്ഥത്തില്‍ ബസിനുള്ളില്‍ സംഭവിച്ചതെന്തെന്ന് ഞാന്‍ അറിയുന്നത്. അന്ന് ബസിലുണ്ടായിരുന്നവര്‍ അവളെ ഇത്രമാത്രം പീഡിപ്പിച്ചെന്ന് എനിയ്ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല

എന്റെ സുഹൃത്തിനെ ആശുപത്രിയില്‍ എത്തിച്ച ശേഷം അവളെ ഞാന്‍ പോയി കണ്ടു. അവള്‍ എന്നോട് ചിരിച്ചു. അവള്‍ക്ക് എഴുതാന്‍ സാധിക്കുന്നുണ്ടായിരുന്നു. വളരെ പോസിറ്റീവായിട്ടായിരുന്നു അവളുടെ പ്രതികരണം. അവള്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് തന്നെ ഞാന്‍ കരുതി. ഞാന്‍ അവളുടെ കൂടെ ഇല്ലായിരുന്നെങ്കില്‍  പോലീസില്‍ പരാതി പോലും നല്‍കാന്‍ കഴിയില്ലായിരുന്നു എന്ന് അവള്‍ എന്നോട് പറഞ്ഞു.

അവരെ ശിക്ഷിക്കണം. പരമാവധി ശിക്ഷ അവര്‍ക്ക് വാങ്ങിക്കൊടുക്കണം. അത് മാത്രമാണ് എന്റെ ആഗ്രഹം.

അന്ന് ആശുപത്രിയില്‍ കിടക്കുമ്പോള്‍ ആശുപത്രി ചിലവിനെ കുറിച്ച് ആലോചിച്ച് അവള്‍ക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും ആലോചിച്ച് പേടിക്കേണ്ടെന്ന് പറഞ്ഞ് ഞാന്‍ അവള്‍ക്ക് ധൈര്യം നല്‍കി.

ആദ്യമായി അവളുടെ മൊഴി കൊടുത്തത് ഒരു സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനടുത്താണ്. അപ്പോള്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍  അവള്‍ ബസിനുള്ളില്‍ അനുഭവിച്ചതെന്തൊക്കെയെന്ന്‌ ഞാന്‍ അറിയുന്നത്. അന്ന് ബസിലുണ്ടായിരുന്നവര്‍ അവളെ ഇത്രമാത്രം പീഡിപ്പിച്ചെന്ന് എനിയ്ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അത്രയും മൃഗീയമായായിരുന്നു അവര്‍ എന്റെ സുഹൃത്തിന്റെ പീഡിപ്പിച്ചത്. ഒരു ഇരയെ മുന്നില്‍ കിട്ടിയ മൃഗത്തെപ്പോലെ അവര്‍ അവളെ കടിച്ച് കീറുകയായിരുന്നു.
അടുത്ത പേജില്‍ തുടരുന്നു

അന്ന് രാത്രി ഏതെങ്കിലും ഒരു വ്യക്തിയെങ്കിലും ഞങ്ങളെ സഹായിക്കാനായി മുന്നോട്ട് വന്നിരുന്നെങ്കില്‍ ഇന്ന് ഈ കഥകളെല്ലാം ആകെ മാറുമായിരുന്നു. അവളെ ഒറ്റയ്ക്കാക്കി പോകാന്‍ എനിയ്ക്ക് ആകുമായിരുന്നില്ല. അവള്‍ക്ക് നീതി ലഭിക്കണം. അതിനായി ഞാന്‍ പോരാടും. ഒരു മൃഗം പോലും ഇത്തരത്തില്‍ പെരുമാറില്ല. അവള്‍ക്ക് നീതി ലഭിക്കണം. അതിനായി എന്നെ കൊണ്ടാവുന്ന എന്ത് സഹായവും ഞാന്‍ ചെയ്യും.

അവള്‍ നേരിട്ട പീഡനങ്ങളെല്ലാം മജിസ്‌ട്രേറ്റിന് മുന്നില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. അവരെ തൂക്കിക്കൊന്നതുകൊണ്ട് കാര്യമില്ല. അവരെ കത്തിക്കണം.

ഒരുപാട് കഷ്ടപ്പെട്ടാണ് അവള്‍ മജിസ്‌ട്രേറ്റിന് മൊഴി കൊടുത്തത്. മൊഴി കൊടുക്കുന്ന അവസരത്തിലും അവള്‍ ചുമയ്ക്കുന്നുണ്ടായിരുന്നു. ബ്ലീഡിങ്ങും നിലച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു അപ്പോള്‍ അവള്‍ ഉള്ളത്. ആരുടേയും പ്രേരണയോ സമ്മര്‍ദ്ദമോ ഇല്ലാതെ തന്നെയാണ് അവള്‍ മൊഴി നല്‍കിയത്. അവളുടെ മൊഴിക്ക് പിന്നില്‍ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നെന്ന ആരോപണമെല്ലാം അടിസ്ഥാന രഹിതമാണ്. []

ഒരു അപകടം നടന്നാല്‍ ഉടന്‍ തന്നെ അവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിക്കാതെ വിലപ്പെട്ട സമയം കളയുകയായിരുന്ന പോലീസ്. വഴിയരികില്‍ സഹായം ചോദിച്ച് നിസ്സഹായരായി നില്‍ക്കുന്ന ആരെയും അവഗണിച്ച് മുന്നോട്ട് പോകരുത്. അവരെ സഹായിക്കണം. ഇതിനെതിരെയുള്ള പ്രതിഷേധം ഇവിടെ അവസാനിക്കരുത്. ഇനിയുള്ള തലമുറയ്ക്കും ഇത് പാഠമായിരിക്കണം.

ജസ്റ്റിസ് വര്‍മ കമ്മിറ്റിയോട് എനിയ്ക്ക് പറയാനുള്ളത് ഇതാണ്. എത്രയും പെട്ടെന്ന് സ്ത്രീകള്‍ക്ക് ഈ സമൂഹത്തിലുള്ള സുരക്ഷിതത്വം ഉറപ്പ് വരത്തക്ക രീതിയില്‍ നിയമം കൊണ്ടുവരണം.

നമ്മുടെ നാട്ടില്‍ ഒരുപാട് നിയമങ്ങളുണ്ട്. എന്നാല്‍ പലര്‍ക്കും അതിനെ കുറിച്ച് അറിവില്ല. ഒരു സംഭവം ഉണ്ടാകുമ്പോള്‍ പോലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കുന്നത് എങ്ങനെയെന്നോ അതില്‍ എഴുതിച്ചേര്‍ക്കുന്ന നിയമങ്ങള്‍ എന്തെന്നോ അറിയുന്നില്ല. ഏതെങ്കിലും ഒരു കേസിന് മാത്രം അതിവേഗ കോടതി സ്ഥാപിക്കാതെ എല്ലാ കേസും അതിവേഗ കോടതി വഴി പരിഗണിക്കേണ്ടതുണ്ട്. ജസ്റ്റിസ് ജെ.എസ് വര്‍മയ്ക്കും ലീല സെത്തിനും ജസ്റ്റിസ് ഗോപാല്‍ സുബ്രഹ്മണ്യത്തിനും മുന്നില്‍ വെയ്ക്കാനുള്ള ഏകനിര്‍ദേശം ഇതാണ്.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരാള്‍ പോലും എന്റെ ആരോഗ്യനിലയെ കുറിച്ച് അന്വേഷിച്ചില്ല. എന്നെ ബന്ധപ്പെടാനും ശ്രമിച്ചില്ല. എന്റെ ചികിത്സയ്ക്കുള്ള ചിലവെല്ലാം ഞാന്‍ വഹിക്കുകയായിരുന്നു.

ഒരു പോലീസ് ഉദ്യോസ്ഥര്‍ എന്റെ അടുത്ത് വന്ന് ആവശ്യപ്പെട്ടു പോലീസ് കേസ് അന്വേഷണം മികച്ച രീതിയിലാണ് നടത്തിയതെന്ന് പറയണമെന്ന്. അവരുടെ ഡ്യൂട്ടി അവര്‍ നിര്‍വഹിക്കുന്നതില്‍ എന്തിനാണ് മറ്റുള്ളവരുടെ ക്രെഡിറ്റിന്റെ ആവശ്യം

ഇത്തരത്തിലുള്ള സംഭവങ്ങള്‍ പൊതുജനങ്ങളില്‍ നിന്നും മറച്ചുവയ്ക്കാനാണ് പലരും ശ്രമിക്കാറ്. എന്നാല്‍ അതല്ല വേണ്ടത്. ഞങ്ങള്‍ ഇത് പുറത്ത് പറയാതിരുന്നത് കൊണ്ട് കാര്യമില്ല. ഇത് ജനങ്ങള്‍ അറിയണം. അങ്ങനെ മാത്രമേ ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ.

ഇപ്പോള്‍ ഈ സംഭവം തന്നെ ഞങ്ങള്‍ പുറത്ത് പറയാതെയും ഒരു പരാതി പോലും കൊടുക്കാതെയും ഇരുന്നിരുന്നെങ്കില്‍ ഇത് വെറും ഒരു ആക്‌സിഡന്റ് കേസ് ആയി മാറുമായിരുന്നു. ഇത്രയും വലിയ ജനശ്രദ്ധ ഇതിന് ലഭിക്കില്ലായിരുന്നു.

ഞങ്ങള്‍ റോഡില്‍ കിടന്നിരുന്ന സമയത്തെ ആളുകളുടെ പെരുമാറ്റം തികച്ചും എന്നെ അമ്പരപ്പിക്കുന്നതായിരുന്നു. ഞങ്ങളെ സഹായിക്കാനോ വാഹനം നിര്‍ത്താനോ ആരും ശ്രമിച്ചില്ല. ഇങ്ങനെയുള്ള ആളുകളുടെ മനോഭാവം മാറേണ്ടതുണ്ട്. എന്നാല്‍ ജനങ്ങളുടെ ഈ മനോഭാവം ആരാണ് മാറ്റുക?

ആ സംഭവത്തിന് ശേഷം ഞാന്‍ ഉറങ്ങിയിട്ടില്ല. ഈ കാര്യങ്ങളൊന്നു ആരുമായും പങ്ക് വെയ്ക്കാന്‍ എനിയ്ക്ക് സാധിക്കുന്നില്ല. ഇത്തരത്തിലൊരു സംഭവം നടക്കുമ്പോള്‍ നമുക്ക് പിന്തുണ നല്‍കാന്‍ ആരും വരില്ല. ഞാന്‍ ഒരു അപരാധിയെപോലെ നില്‍ക്കേണ്ട അവസ്ഥ വന്നിട്ടുണ്ട് പലപ്പോഴും. കഴിഞ്ഞ രണ്ടാഴ്ചയായി എനിയ്ക്ക് സംസാരിക്കാന്‍ പോലും കഴിയുന്നില്ല.

എന്റെ സുഹൃത്തിന് മികച്ച ചികിത്സ ലഭിച്ചിരുന്നെങ്കില്‍ അവള്‍ ഇന്നും ജീവിക്കുമായിരുന്നു. സഫ്ദര്‍ജങ് ആശുപത്രയിലേതിനേക്കാള്‍ മികച്ച ചികിത്സ അവള്‍ക്ക് ലഭ്യമാക്കാമായിരുന്നു.

അതിനിടെ ഒരു പോലീസ് ഉദ്യോസ്ഥര്‍ എന്റെ അടുത്ത് വന്ന് ആവശ്യപ്പെട്ടു പോലീസ് കേസ് അന്വേഷണം മികച്ച രീതിയിലാണ് നടത്തിയതെന്ന് പറയണമെന്ന്. അവരുടെ ഡ്യൂട്ടി അവര്‍ നിര്‍വഹിക്കുന്നതില്‍ എന്തിനാണ് മറ്റുള്ളവരുടെ ക്രെഡിറ്റിന്റെ ആവശ്യം. ഒരോരുത്തരും ചെയ്യുന്നത് അവരുടെ ജോലി. എന്തെങ്കിലും നേടാനായിരിക്കരുത് ജോലി ചെയ്യുന്നത്,.

എന്റെ കുടുംബത്തില്‍ അഭിഭാഷകരില്ല. നിമയത്തിനെതിരെ യുദ്ധം ചെയ്യാനും എനിയ്ക്ക് ആവില്ല.

അന്ന് രാത്രി ഏതെങ്കിലും ഒരു വ്യക്തിയെങ്കിലും ഞങ്ങളെ സഹായിക്കാനായി മുന്നോട്ട് വന്നിരുന്നെങ്കില്‍ ഇന്ന് ഈ കഥകളെല്ലാം ആകെ മാറുമായിരുന്നു. അവളെ ഒറ്റയ്ക്കാക്കി പോകാന്‍ എനിയ്ക്ക് ആകുമായിരുന്നില്ല. അവള്‍ക്ക് നീതി ലഭിക്കണം. അതിനായി ഞാന്‍ പോരാടും. ഒരു മൃഗം പോലും ഇത്തരത്തില്‍ പെരുമാറില്ല. അവള്‍ക്ക് നീതി ലഭിക്കണം. അതിനായി എന്നെ കൊണ്ടാവുന്ന എന്ത് സഹായവും ഞാന്‍ ചെയ്യും.