| Thursday, 9th August 2018, 1:16 pm

സംസ്ഥാനത്ത് ഗുരുതര സാഹചര്യം; ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം: പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കാലവര്‍ഷം സംസ്ഥാനത്ത് ശക്തമായിക്കൊണ്ടിരിക്കുകയാണ്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഏകദേശം 17 ഓളം പേരാണ് മരിച്ചത്. പത്തോളം പേരേ കാണാതായതായി റിപ്പോര്‍ട്ടുകള്‍.

അതസേമയം മഴയെത്തുടര്‍ന്ന് അതീവ ഗുരുതര സാഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്നത് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. സംസ്ഥാനത്തെ 22 ഡാമുകളാണ് തുറന്നത്.

ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയും ഡാമുകള്‍ തുറക്കേണ്ടി വന്നതെന്ന് പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


ALSO READ: ഇടുക്കിയില്‍ 12മണിയോടെ ട്രയല്‍ റണ്‍; ജലനിരപ്പ് 2398.80 അടി


നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കര്‍ക്കിടക വാവ് ബലിയോട് അനുബന്ധിച്ച് ക്ഷേത്രങ്ങളിലെത്തുന്നവര്‍ ജാഗ്രതരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കാലവര്‍ഷക്കെടുതി തുടരുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ റവന്യൂ വകുപ്പിന് ചുമതല നല്‍കി. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സേനയുടെ സഹായം തേടുന്നതിനെക്കുറിച്ചും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

Latest Stories

We use cookies to give you the best possible experience. Learn more