| Friday, 29th January 2016, 10:14 am

വര്‍ഗീയതയെ അപലപിക്കുന്നവര്‍ ജാതിവിവേചനത്തില്‍ മൗനം പാലിക്കുന്നു: മീന കന്തസ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിരാകരണവും യഥാര്‍ത്ഥ്യമായി അംഗീകരിക്കാനുള്ള മടിയും, ചിലയാളുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രത്യേക അവകാശങ്ങളും കാരണം ജാതി വിഷയത്തില്‍ മൗനം പാലിക്കുകയെന്നത് പൊതുവെയുള്ള സമീപനമാണ്. എനിക്കു തോന്നുന്നത് ജാതി വിഷയമാകുമ്പോള്‍ ആളുകള്‍ നേരത്തെ പറഞ്ഞകാര്യങ്ങളിലുള്ളതുപോലെ ഊര്‍ജ്ജസ്വലമായി രംഗത്തുവരാറില്ല.


ഹൈദരാബാദ്: ഹിന്ദുത്വയെയും കാവിവത്കരണത്തെയും വര്‍ഗീയതയെയും അപലപിക്കുന്ന അതേ ആളുകള്‍ ജാതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വരുമ്പോള്‍ മൗനം പാലിക്കുകയാണെന്ന് എഴുത്തുകാരിയും കവയിത്രിയുമായ മീന കന്തസ്വാമി. ദ ന്യൂസ് മിനുട്ടിനു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇങ്ങനെ പറഞ്ഞത്.

“ജാതിവിഷയത്തില്‍ മൗനം പാലിക്കുന്നത് പൊതുമനോഭാവമാണ്. നിഷേധവും, നിരാകരണവും ചിലയാളുകള്‍ അനുഭവിക്കുന്ന പ്രത്യേക അവകാശങ്ങളെ തകര്‍ക്കാനുള്ള മടിയുമൊക്കെയാണ് ഇതിന് കാരണം. ജാതിവിഷയമാകുമ്പോള്‍ മറ്റ് വിഷയങ്ങളില്‍ ആളുകള്‍ മുന്നോട്ടുവരുന്നതുപോലെ ശക്തമായി ആരും നിലപാടെടുക്കില്ലെന്നാണ് ഞാന്‍ കരുതുന്നത്.” അസഹിഷ്ണുത സംവാദത്തിനു ലഭിച്ച പിന്തുണ ഈ വിഷയത്തിനു ലഭിക്കുമോയെന്ന ചോദ്യത്തോട് പ്രതികരിച്ചു കൊണ്ട് മീന കന്തസ്വാമി പറഞ്ഞു.

ഹൈദരാബാദില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ഥി രോഹിത് വെമുലയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന നിരാഹാരസമരത്തില്‍ പങ്കെടുത്തുകൊണ്ടാണ് മീന കന്തസ്വാമിയുടെ പ്രതികരണം.

ദളിത് വിഷയത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇതുവരെ സ്വീകരിച്ച നിലപാടുകളെയും അവര്‍ വിമര്‍ശിച്ചു. നാഗ്രജ് കൊപ്പുലയെന്ന മാധ്യമപ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ സ്വീകരിച്ച സമീപനത്തെ ഉദാഹരിച്ചുകൊണ്ടായിരുന്നു അവരുടെ വിശദീകരണം. നാഗ്രജിനെ ആരും സാമ്പത്തികമായി സഹായിച്ചില്ല.

ദളിതരെ പത്രസ്ഥാപനങ്ങളില്‍ നിയമിക്കണമെന്ന് ഒരു സര്‍ക്കാരും നിഷ്‌കര്‍ഷിക്കുന്നില്ല. മാധ്യമ സ്ഥാപനങ്ങളില്‍ ദളിതരുടെ അഭാവം അവര്‍ നല്‍കുന്ന വാര്‍ത്തകളിലും പ്രതിഫലിക്കുന്നുണ്ടെന്ന് മീന വ്യക്തമാക്കി.

മീന കന്ദസാമിയുമായുള്ള അഭിമുഖം പൂര്‍ണ രൂപം

മിക്ക എഴുത്തുകാരും ആക്ടിവിസ്റ്റുകളും വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തെ അഭിസംബോധന ചെയ്തപ്പോള്‍ നിങ്ങള്‍ നിരാഹാരസമരത്തില്‍ പങ്കാളിയാകാന്‍ തീരുമാനിച്ചു? എന്തുകൊണ്ട്?

വ്യക്തിപരമായി എനിക്ക് നിരാഹാരത്തിലും ഗാന്ധിയന്‍ പ്രതിഷേധ രീതികളിലും വിശ്വാസമില്ല. അനീതി കാണിക്കുന്നവരാണ് പട്ടിണികിടക്കേണ്ടത് എന്ന നിലപാടാണ് എന്റേത്.

എച്ച്.സി.യുവിലെ വിദ്യാര്‍ഥികള്‍ നടത്തുന്ന പോരാട്ടം അവര്‍ക്കുവേണ്ടി മാത്രമുള്ളതല്ല. ഒരു വ്യക്തിയുടെ മരണത്തിനെതിരായ സമരം മാത്രമല്ല ഇത്. എന്റെ അഭിപ്രായത്തില്‍ ഇത് നമുക്കെല്ലാം വേണ്ടിയുള്ള സമരമാണ്. നമ്മളെല്ലാം ഒരുപക്ഷേ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്നവരോ പഠിക്കേണ്ടവരോ ആണ്.

നമുക്കെല്ലാം വേണ്ടിയുള്ള സമരമായതിനാല്‍ തന്നെ നമ്മളെല്ലാം അതില്‍ പങ്കാളിയാവണം.

തിങ്കളാഴ്ച നടന്ന ചലോ എച്ച്.സി.യുവില്‍ പങ്കെടുക്കാനും വിദ്യാര്‍ഥികളെ ഐക്യദാര്‍ഢ്യം അറിയിക്കാനുമാണ് ഞാനിവിടെ വന്നത്. അപ്പോള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പകൂടണമെന്ന് തോന്നി.

അസഹിഷ്ണുത സംവാദനത്തിന് രാജ്യത്തെ എഴുത്തുകാരില്‍ നിന്നും ആക്ടിവിസ്റ്റുകളില്‍ നിന്നും ലഭിച്ച പിന്തുണ ഈ സമരത്തിനു ലഭിക്കുമെന്ന് വിശ്വസിക്കുന്നുണ്ടോ?

ഇത് വലിയൊരു പ്രശ്‌നമാണ്. പക്ഷേ ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. പൊതുവെ ആളുകള്‍ ഹിന്ദുത്വയെയും കാവിവത്കരണത്തെയും വര്‍ഗീയതയെയും മതപരമായ പ്രശ്‌നങ്ങളും പെട്ടെന്ന് അപലപിക്കുകയും മതേതരത്വത്തിനുവേണ്ടി നിലകൊള്ളുകയും ചെയ്യും. അതേസമയം ജാതിസംബന്ധമായ പ്രശ്‌നങ്ങളില്‍ അവര്‍ മൗനം പാലിക്കുകയും ചെയ്യും.

നിരാകരണവും യഥാര്‍ത്ഥ്യമായി അംഗീകരിക്കാനുള്ള മടിയും, ചിലയാളുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രത്യേക അവകാശങ്ങളും കാരണം ജാതി വിഷയത്തില്‍ മൗനം പാലിക്കുകയെന്നത് പൊതുവെയുള്ള സമീപനമാണ്. എനിക്കു തോന്നുന്നത് ജാതി വിഷയമാകുമ്പോള്‍ ആളുകള്‍ നേരത്തെ പറഞ്ഞകാര്യങ്ങളിലുള്ളതുപോലെ ഊര്‍ജ്ജസ്വലമായി രംഗത്തുവരാറില്ല.


എത്ര സെലിബ്രിറ്റികള്‍ പിന്തുണ നല്‍കുന്നുണ്ട് എന്നതിന്റെ അടിസ്ഥാനത്തില്‍ നമുക്കൊരു സമരത്തെ വിലയിരുത്താം എന്നു ഞാന്‍ കരുതുന്നില്ല. അടിസ്ഥാനതലത്തില്‍ നിന്നുള്ള പോരാട്ടമാണിത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഞാന്‍ ഈ പ്രതിഷേധം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ഈ പ്രക്ഷോഭം സ്വാഭാവികമാണ്. ഒരു രാഷ്ട്രീയശക്തിയുടെയും നിര്‍ദേശപ്രകാരമുള്ളതല്ല. ഇത് വിദ്യാര്‍ഥികളുടെ വളരെ സ്വാഭാവികവും സത്യസന്ധവുമായ ക്ഷോഭമാണ്.


മറ്റ് പൗരാവകാശ പ്രശ്‌നങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം ദളിതര്‍ക്കും “നഗരകേന്ദ്രീകൃത ബുദ്ധിജീവികള്‍ പിന്തുണ നല്‍കേണ്ടതുണ്ടെന്ന് തോന്നുന്നുണ്ടോ?

എത്ര സെലിബ്രിറ്റികള്‍ പിന്തുണ നല്‍കുന്നുണ്ട് എന്നതിന്റെ അടിസ്ഥാനത്തില്‍ നമുക്കൊരു സമരത്തെ വിലയിരുത്താം എന്നു ഞാന്‍ കരുതുന്നില്ല. അടിസ്ഥാനതലത്തില്‍ നിന്നുള്ള പോരാട്ടമാണിത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഞാന്‍ ഈ പ്രതിഷേധം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ഈ പ്രക്ഷോഭം സ്വാഭാവികമാണ്. ഒരു രാഷ്്ട്രീയശക്തിയുടെയും നിര്‍ദേശപ്രകാരമുള്ളതല്ല. ഇത് വിദ്യാര്‍ഥികളുടെ വളരെ സ്വാഭാവികവും സത്യസന്ധവുമായ ക്ഷോഭമാണ്.

അക്കാദമിക സമൂഹത്തിന്റെ ഭാഗമായതിനാല്‍ ഞാനും ഈ സമരത്തിന്റെ ഭാഗമാകും. എന്റെ രക്ഷിതാക്കളും ഇതിന്റെ ഭാഗമാണ്. ജാതി എന്താണ് ചെയ്യുന്നത്, ജാതി എങ്ങനെ ജന ജീവിതത്തെ നശിപ്പിക്കുന്നു, അക്കാദമിക് തലത്തില്‍ അത് എത്രത്തോളം വിനാശകരമായ ആഘാതം സൃഷ്ടിക്കുന്നു എന്ന് ഞാന്‍ മനസിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അത് എന്റെ വ്യക്തിപരമായ പ്രശ്‌നം പോലെയാണ്.

വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണത്തോടുള്ള നിലപാടെന്താണ്? ദളിത് വിദ്യാര്‍ഥികളോട് കേന്ദ്രസര്‍ക്കാര്‍ അവഗണന കാട്ടുന്ന എന്ന ആരോപണത്തോട് യോജിക്കുന്നുണ്ടോ?

ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് നമ്മള്‍ കാണുന്നതിനേക്കാള്‍ വലിയ കാര്യങ്ങളാണ്.  തീര്‍ച്ചയായും ഇതിന്റെയൊക്കെ ഏറ്റവും വലിയ ഇരകളെന്നു പറയുന്നത് ദളിത് വിദ്യാര്‍ത്ഥികള്‍ തന്നെയാണ്. എന്നാല്‍ ഈ സര്‍ക്കാരിന്റെ കീഴില്‍ ഇപ്പോള്‍ നടക്കുന്നത് ഒരു പ്രത്യേകതരത്തിലുള്ള അടിച്ചമര്‍ത്തലും ഹിന്ദി, സംസ്‌കൃതം എന്നിവയുടെ അധീശത്വം സ്ഥാപിക്കലുമാണ്.

നിയമനത്തിന്റെ കാര്യം പറയുകയാണെങ്കില്‍ അത് പലപ്പോഴും കഴിവ് പരിഗണിക്കാതെയുള്ളതാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഗജേന്ദ്ര ചൗഹാന്റേത്. ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും പിന്തുണയ്ക്കുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിക്കുന്നു.


യൂണിവേഴ്‌സിറ്റികളില്‍ അരികുവത്കരിക്കപ്പെടുന്നതായി തോന്നലില്ലാത്തത് സവര്‍ണ വിദ്യാര്‍ഥികള്‍ക്കും ബ്രാഹ്മണര്‍ക്കും വടക്കേ ഇന്ത്യന്‍ പുരുഷന്മാര്‍ക്കുമാണ്. നിങ്ങള്‍ തെക്കുനിന്നുള്ളവരാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് അകറ്റിനിര്‍ത്തപ്പെടുന്നതായി അനുഭവപ്പെടും. അതുപോലെ തന്നെ നിങ്ങള്‍ ന്യൂനപക്ഷമാണെങ്കിലും തമിഴ്‌നാട്ടില്‍ നിന്നുളളയാളാണെങ്കിലും അകറ്റിനിര്‍ത്തപ്പെടുന്നതായി തോന്നും. ഈ സര്‍ക്കാര്‍ ദളിത് വിരുദ്ധമാണെന്നാണ് എന്റെ അഭിപ്രായം.



സിലബസ് മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട്. എല്ലാ കോഴ്‌സുകളും വേദ ചരിത്രത്തിലും വേദ ശാസ്ത്രത്തിലും വേദഗണിതത്തിലും ആക്കി ഇന്ത്യന്‍ ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമം.

യൂണിവേഴ്‌സിറ്റികളില്‍ അരികുവത്കരിക്കപ്പെടുന്നതായി തോന്നലില്ലാത്തത് സവര്‍ണ വിദ്യാര്‍ഥികള്‍ക്കും ബ്രാഹ്മണര്‍ക്കും വടക്കേ ഇന്ത്യന്‍ പുരുഷന്മാര്‍ക്കുമാണ്. നിങ്ങള്‍ തെക്കുനിന്നുള്ളവരാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് അകറ്റിനിര്‍ത്തപ്പെടുന്നതായി അനുഭവപ്പെടും. അതുപോലെ തന്നെ നിങ്ങള്‍ ന്യൂനപക്ഷമാണെങ്കിലും തമിഴ്‌നാട്ടില്‍ നിന്നുളളയാളാണെങ്കിലും അകറ്റിനിര്‍ത്തപ്പെടുന്നതായി തോന്നും. ഈ സര്‍ക്കാര്‍ ദളിത് വിരുദ്ധമാണെന്നാണ് എന്റെ അഭിപ്രായം.

ദളിതര്‍ക്കെതിരായ അതിക്രമങ്ങളോടും ദളിതരെ സംബന്ധിക്കുന്ന പ്രശ്‌നങ്ങളോടും മാധ്യമങ്ങള്‍ സമീപിക്കുന്ന രീതി ശരിയാണെന്ന് തോന്നുന്നുണ്ടോ?

ഇത് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കുള്ള ഒരു ഉണര്‍ത്തുപാട്ടാണ്. കാരണം മാധ്യമങ്ങളുടെ കാര്യം നോക്കുകയാണെങ്കില്‍ കഴിഞ്ഞവര്‍ഷം ദളിത് മാധ്യമപ്രവര്‍ത്തകനായ നാഗ്രജ് കോപ്പുല അന്തരിച്ചു. ചികിത്സാ സംബന്ധമായ കാര്യത്തില്‍ ആരും അയാളെ സഹായിച്ചില്ല. സര്‍ക്കാര്‍ ന്യൂസ് പേപ്പര്‍ വ്യവസായത്തെ സബ്‌സിഡി നല്‍കിയ സംരക്ഷിക്കുമ്പോഴും ന്യൂസ് റൂമുകളില്‍ വൈവിധ്യമില്ല.

ദളിതരെ തൊഴിലാളികളായി നിയമിക്കാന്‍ ഒരു സര്‍ക്കാരും അവരോട് ആവശ്യപ്പെടുന്നില്ല. മാധ്യമങ്ങളില്‍ ദളിതരില്ലാത്തതിനാല്‍ അവര്‍ നല്‍കുന്ന വാര്‍ത്തകളിലും ദളിതരുമായി ബന്ധപ്പെടുന്നവയില്ല.

We use cookies to give you the best possible experience. Learn more