| Tuesday, 25th February 2020, 1:44 pm

'ദീര്‍ഘവീക്ഷണമില്ലാത്ത നേതാക്കളെ തെരഞ്ഞെടുത്തതിനുള്ള വിലയാണ് ജനങ്ങള്‍ ഇപ്പോള്‍ നല്‍കുന്നത്; പ്രതിഷേധക്കാരെ സര്‍ക്കാര്‍ കേള്‍ക്കണം': പി. ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദീര്‍ഘവീക്ഷണവും പ്രതികരണശേഷിയില്ലാത്തതുമായ നേതാക്കന്മാരെ തെരഞ്ഞെടുത്തതിനുള്ള വിലയാണ് ജനങ്ങള്‍ ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം.

പൗരത്വ നിയമ ഭേദഗതി ഉടന്‍ നിര്‍ത്തിവെക്കണമെന്നും സി.എ.എക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് എന്താണ് പറയാനുള്ളതെന്ന് സര്‍ക്കാര്‍ തീര്‍ച്ചയായും കേള്‍ക്കണമെന്നും ചിദംബരം പറഞ്ഞു.

പൗരത്വ നിയമത്തില്‍ ഒരു ഭേദഗതിയുടെ ആവശ്യം എന്താണെന്നും അദ്ദേഹം ചോദിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇപ്പോഴും സമയം വൈകിയിട്ടില്ലെന്നും പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരുടെ വാക്കുകള്‍ സര്‍ക്കാര്‍ കേള്‍ക്കണമെന്നും ചിദംബരം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം ആഴത്തില്‍ വിഭജനം ഉണ്ടാക്കുമെന്നും അതിനെ എതിര്‍ക്കണമെന്നും കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു.

” ഞങ്ങളുടെ മുന്നറിയിപ്പ് പതിച്ച് ബധിരകര്‍ണങ്ങളിലായിരുന്നു” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more