| Thursday, 27th September 2012, 3:53 pm

കാശ്മീര്‍ ജനത സ്വന്തം വിധി തിരഞ്ഞെടുത്തവര്‍; സര്‍ദാരിക്ക് ഇന്ത്യയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ വിവാദ പരാമര്‍ശത്തിന് ഇന്ത്യയുടെ മറുപടി. കാശ്മീര്‍ ഐക്യരാഷ്ട്ര സഭയുടെ പരാജയത്തിന്റെ പ്രതീകമാണെന്നായിരുന്നു കഴിഞ്ഞ ദിവസം സര്‍ദാരി പറഞ്ഞിരുന്നത്. കശ്മീരിലെ ജനങ്ങള്‍ ജനാധിപത്യ രീതിയില്‍ സമാധാനപരമായി സ്വന്തംവിധി തിരഞ്ഞെടുത്തവരാണ്. അത് ഇനി തുടരുകയും ചെയ്യുമെന്നും വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി പറഞ്ഞു. []

കശ്മീര്‍ പ്രശ്‌നത്തിന് യു.എന്‍. പ്രമേയമനുസരിച്ചുള്ള പരിഹാരം വേണമെന്നാണ് സര്‍ദാരി ഇന്നലെ ആവശ്യപ്പെട്ടത്. ഇക്കാര്യത്തിലുള്ള തര്‍ക്കം പാകിസ്താന്റെ വിദേശനയത്തിന്റെ അടിത്തറയായി നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, ഇന്നലത്തെ പരാമര്‍ശത്തെ കുറിച്ചുള്ള കൂടുതല്‍ വിശദീകരണത്തിന് സര്‍ദാരിയോ വിദേശകാര്യ മന്ത്രി ഹിന റബ്ബാനിയോ തയ്യാറായില്ല. വിവരങ്ങളെല്ലാം പത്രക്കുറിപ്പിലുണ്ട് അത് വായിച്ചാല്‍ മതിയെന്നായിരുന്നു സര്‍ദാരി ഇന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

We use cookies to give you the best possible experience. Learn more