| Saturday, 20th April 2024, 9:31 pm

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം; നെതന്യാഹുവിനെതിരെ വന്‍ പ്രതിഷേധ റാലിക്കൊരുങ്ങി ഇസ്രഈല്‍ ജനത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍അവീവ്: പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ വൻ പ്രതിഷേധത്തിനൊരുങ്ങി ഇസ്രഈല്‍ ജനത. ഇസ്രഈലിലെ 55 സ്ഥലങ്ങളില്‍ നെതന്യാഹുവിനെതിരെ ശനിയാഴ്ച പ്രതിഷേധ റാലികള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇസ്രഈല്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പുതിയ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധമെന്ന് ഇസ്രഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗസക്കെതിരായ ആക്രമണങ്ങള്‍ തുടരുന്നതിനോടൊപ്പം തന്നെ ഇസ്രഈലും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങളും വര്‍ധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇറാനിലെ ഇസ്ഫഹാനില്‍ ഇസ്രഈല്‍ ആക്രമണം നടത്തിയിരുന്നു.

മുമ്പ് ഇസ്രഈലില്‍ ഇറാന്‍ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് മിസൈല്‍ ആക്രമണം നടത്തിയത്. ഇസ്രഈല്‍ തിരിച്ചടിച്ചാല്‍ വലിയ ആക്രമണം ഉണ്ടാകുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇപ്പോള്‍ തിരിച്ചടിക്കേണ്ട എന്നാണ് ഇസ്രഈലിലെ യുദ്ധ കാബിനെറ്റ് ആദ്യം തീരുമാനം എടുത്തതെങ്കിലും പിന്നീട് ഇറാനെ ഇസ്രഈല്‍ ആക്രമിക്കുകയായിരുന്നു.

ശക്തമായ മറുപടി നല്‍കുമെന്നാണ് ഇറാന്‍ ഇതിനോട് പ്രതികരിച്ചത്. തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയാല്‍ ഇസ്രഈലിന്റെ ആണവ നിലയങ്ങള്‍ അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് തകര്‍ക്കുമെന്നാണ് ഇറാന്‍ മറുപടി നല്‍കിയത്.

Content Highlight: people of Israel are preparing for a big protest rally against Netanyahu

We use cookies to give you the best possible experience. Learn more