നരേന്ദ്രമോദിയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി
Padayorukkam
നരേന്ദ്രമോദിയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th December 2017, 7:47 pm

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു കഴിഞ്ഞെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്നിരുന്ന പടയൊരുക്കം ജാഥയുടെ സമാപന സമ്മേളനത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.

വളരെ പ്രതീക്ഷയോടെയായിരുന്നു മോദിയെ ജനങ്ങള്‍ അധികാരത്തിലേറ്റിയത്. എന്നാല്‍ ജനങ്ങളുടെ പ്രതീക്ഷകളെയാകെ തകിടം മറിക്കുന്ന പ്രവര്‍ത്തനമാണ് മൂന്ന് വര്‍ഷമായി മോദി കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.

കേരളത്തിലും സമാന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലാണ് സംസ്ഥാനത്തെ ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. ഓഖി ദുരന്തത്തിന് ഇരയായ ജനങ്ങളുടെ പരാതികള്‍ താന്‍ കേട്ടു.

വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലായിരുന്നു പടയൊരുക്കം സമാപനചടങ്ങ് മാറ്റിയത്.