ജവാന്മാര്‍ക്കുള്ള ഭക്ഷണ സാധനങ്ങള്‍ പകുതിവിലയ്ക്ക് ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് വില്‍ക്കാറുണ്ട്: വെളിപ്പെടുത്തലുമായി ഗ്രാമവാസികള്‍
Daily News
ജവാന്മാര്‍ക്കുള്ള ഭക്ഷണ സാധനങ്ങള്‍ പകുതിവിലയ്ക്ക് ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് വില്‍ക്കാറുണ്ട്: വെളിപ്പെടുത്തലുമായി ഗ്രാമവാസികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th January 2017, 9:50 am

jawan


തേജ് ബഹദൂറിന്റെ ആരോപണം ശരിവെക്കുന്നതാണ് ഗ്രാമവാസികളുടെ വെളിപ്പെടുത്തല്‍.


ശ്രീനഗര്‍: ജവാന്മാര്‍ക്കുള്ള ഭക്ഷണവും ഇന്ധനവും ഉദ്യോഗസ്ഥര്‍ പകുതിവിലയ്ക്ക് പുറത്തുള്ളവര്‍ക്ക് വില്‍ക്കാറുണ്ടെന്ന വെളിപ്പെടുത്തലുമായി ബി.എസ്.എഫ് ജവാന്മാരും ഗ്രാമവാസികളും. ബി.എസ്.എഫ് ക്യാമ്പിനു സമീപത്തു താമസിക്കുന്ന ഗ്രാമീണരും ചില ജവാന്മാരും ഇക്കാര്യം വെളിപ്പെടുത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു.

സൈനികര്‍ക്ക് നല്ല ഭക്ഷണം കിട്ടുന്നില്ലെന്നും പലപ്പോഴും രാത്രി പട്ടിണി കിടക്കേണ്ടി വരാറുണ്ടെന്നും ആരോപിച്ച് ബി.എസ്.എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവ് കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. തേജ് ബഹദൂര്‍ സ്ഥിരം മദ്യപാനിയാണെന്ന് പറഞ്ഞ് ഈ ആരോപണം തള്ളുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തത്. എന്നാല്‍ തേജ് ബഹദൂറിന്റെ ആരോപണം ശരിവെക്കുന്നതാണ് ഗ്രാമവാസികളുടെ വെളിപ്പെടുത്തല്‍.


Also Read:‘എ.എന്‍ രാധാകൃഷ്ണന്റെ വിദ്വേഷപ്രസംഗം വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കാന്‍’; വിഷയം ചര്‍ച്ചയ്‌ക്കെടുക്കാതെ അവഗണിക്കുന്നതായി ന്യൂസ് 18 എഡിറ്റോറിയല്‍ ബോര്‍ഡ്


സൈനികര്‍ക്കുവേണ്ടിയുള്ള ഭക്ഷണ സാമഗ്രികളും ഇന്ധനവും ശ്രീനഗര്‍ എയര്‍പോര്‍ട്ടിനു സമീപം ഹുംഹാന ബി.എസ്.എഫ് ഹെഡ്ക്വാട്ടേഴ്‌സിനു അടുത്തുള്ള കടകള്‍ക്ക് മറിച്ചു വില്‍ക്കാറുണ്ടെന്ന് ഒരു ജവാനും ചില പ്രദേശവാസികളും വെളിപ്പെടുത്തിയതായി  ടൈംസ് ഓഫ് ഇന്ത്യ പറയുന്നു.

“പരിപ്പ്, പച്ചക്കറികള്‍ എന്നിവ ക്യാമ്പിനു പുറത്തുളളവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് വില്‍ക്കാറുണ്ട്. നിത്യ ഉപയോഗത്തിനുള്ള സാധനം വരെ അവര്‍ ഞങ്ങള്‍ക്ക് ലഭ്യമാക്കാതെ ക്യാമ്പിനു പുറത്തുള്ള ഏജന്റുകള്‍ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്.” ഒരു ബി.എസ്.എഫ് ജവാന്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.


Must Read:‘ഹിന്ദു മത സംസ്‌കാര പ്രകാരം ഒരാള്‍ തന്റെ അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പമാണ് ജീവിക്കേണ്ടത്’: മോദിയ്ക്ക് ഉപദേശവുമായി കെജ്രിവാള്‍


“ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍  ഞങ്ങള്‍ക്ക് മാര്‍ക്കറ്റിനേക്കാള്‍ പകുതി വിലയ്ക്ക്‌
പെട്രോള്‍ വില്‍ക്കാറുണ്ട്. അരി, പലവ്യജ്ഞനങ്ങള്‍ എന്നിവയും വില കുറച്ചു തരും.” പ്രദേശവാസി പറയുന്നു.

ഇതിനു പുറമേ ഓഫീസുകളിലേക്കു ഫര്‍ണിച്ചറുകള്‍ക്കായി ഓര്‍ഡറുകള്‍ നല്‍കുന്ന ഉദ്യോഗസ്ഥര്‍ വലിയൊരു തുക കമ്മീഷന്‍ പറ്റാറുണ്ടെന്നും പ്രദേശത്തെ ഫര്‍ണിച്ചല്‍ ഡീലര്‍ പറയുന്നു. ബി.എസ്.എഫില്‍ യാതൊരു ടെണ്ടറിങ്ങുമില്ല. ആവശ്യമുള്ള ഫര്‍ണിച്ചറുകള്‍ ഓഫീസര്‍മാര്‍ എടുക്കും. അതിന്റെ കമ്മീഷനും പറ്റും. എടുക്കുന്ന സാധനത്തിന്റെ ഗുണമേന്മ പോലും ഉറപ്പുവരുത്താറില്ലെന്നും അദ്ദേഹം പറയുന്നു.


Also Read:നല്ല ഭക്ഷണം കിട്ടുന്നില്ലെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ജവാനെക്കുറിച്ച് തിങ്കളാഴ്ച വൈകുന്നേരം മുതല്‍ യാതൊരു വിവരവുമില്ലെന്ന് ഭാര്യ