| Monday, 27th August 2018, 8:13 am

സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കിട്ടിത്തുടങ്ങിയില്ല; ദുരിതാശ്വാസ ക്യാംപുകളില്‍ ആശങ്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ പെട്ട് വീടും സ്വത്തുവകകളും നഷ്ടമായ എല്ലാവര്‍ക്കും നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായം കിട്ടിത്തുടങ്ങിയിട്ടില്ലെന്ന് പരാതി. ഇത് സംബന്ധിച്ച് വ്യക്തതയില്ലെന്നും ക്യാംപുകളില്ലുള്ളവര്‍ പറയുന്നു.

10,000 രൂപയാണ് ഓരോ വ്യക്തിക്കും നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്ന ധനസഹായം. ഇത് കൂടാതെ ആവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റും നല്‍കുമെന്ന് പ്രഖ്യാപനമുണ്ട്. എന്നാല്‍ ഇത് എങ്ങനെയാണ് നല്‍കുക എന്നത് സംബന്ധിച്ച് ഇനിയും ആളുകള്‍ക്കിടയില്‍ വ്യക്തതയില്ല. ബാങ്ക് വഴി നല്‍കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നതെങ്കിലും, ഇത് സംബന്ധിച്ച കണക്കെടുപ്പ് ഒന്നും ആരംഭിച്ചിട്ടില്ല.


ALSO READ: കേരളത്തെ ചേര്‍ത്ത് പിടിച്ച എന്‍.ഡി ടിവിക്ക് റേറ്റിംഗ് കൊടുത്ത് നന്ദി പറഞ്ഞ് മലയാളികള്‍


30ന് ക്യാംപുകള്‍ അവസാനിക്കുമെന്നും, അതിന് ശേഷം സഹായം ആളുകളിലേക്ക് എത്തിക്കുമെന്നുമാണ് സര്‍ക്കാര്‍ തലത്തില്‍ ലഭിക്കുന്ന വിശദീകരണം. സഹായധനം നല്‍കേണ്ട ആളുകളുടെ ലിസ്റ്റ് റവന്യൂ വകുപ്പിന്റെ കൈവശം ഉണ്ടെന്നും വിശദീകരണമുണ്ട്.

നിലവില്‍ ക്യാംപുകളില്‍ ഉള്ളവര്‍ പൂര്‍ണ്ണമായും വീടും സ്വത്തുവകകളും നഷ്ടമായവരാണ്. എത്രയും പെട്ടന്ന് സഹായധനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

We use cookies to give you the best possible experience. Learn more