വീടും സ്ഥലവും നഷ്ടപരിഹാരവുമില്ല; അയോധ്യയില്‍ നിന്നും കുടിയിറക്കപ്പെടുന്ന 'പ്രജകള്‍'
അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം സംഘപരിവാർ ആഘോഷമാക്കി മാറ്റുമ്പോൾ തെരുവിലേക്ക് വലിച്ചിഴക്കപ്പെട്ട അയോധ്യയിലെ സാധാരണക്കാരുടെ ജീവിതം ലോകം കാണാതെ പോകുന്നു. ഭക്തിയുടെ മറവിൽ ആയിരക്കണക്കിന് ജനങ്ങളാണ് ജീവിതം ചോദ്യചിഹ്നമായി കുടിയിറക്കപ്പെട്ടത്. അയോധ്യയിലെ രാമ ക്ഷേത്രത്തിന് ചുറ്റുമായി പണിയുന്ന പഞ്ച് കോശി പരിക്രമ റോഡിന് വേണ്ടി പരിസരത്തെ വീടുകളും കടകളും ചില ക്ഷേത്രങ്ങളും പൊളിച്ചുമാറ്റിയതായി നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
Content Highlight: People in Ayodhya lost houses and shops have no livelihood
ഷഹാന എം.ടി.
ഡൂൾന്യൂസ് സബ് എഡിറ്റർ ട്രെയ്നീ. കേരള സർവകലാശാലയിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ പി.ജി. പൂർത്തിയാക്കി.