അക്രമകാരികളായ നായ്ക്കളെ കൊല്ലുന്നവര്‍ക്ക് 500 രൂപ; ശിശുഭവന്‍
Daily News
അക്രമകാരികളായ നായ്ക്കളെ കൊല്ലുന്നവര്‍ക്ക് 500 രൂപ; ശിശുഭവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd September 2015, 9:49 am

Dog
കൊച്ചി: അക്രമകാരികളും പേ പിടിച്ചവയുമായ തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്ക് പാരിതോഷികമായി 500 രൂപവീതം നല്‍കുമെന്ന് ജനസേവാ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി. നായ്ക്കളെ കൊന്നെന്നതിന് തെളിവ് ഹാജരാക്കണം. അക്രമകാരികളായ നായ്ക്കളെ കൊല്ലുന്നതിന് നിയമതടസ്സമില്ലെന്ന് സുപ്രീം കോടതി പറഞ്ഞിട്ടും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരോ തദ്ദേശ സ്ഥാപനങ്ങളോ തക്കതായ നടപടികളെടുക്കുന്നില്ല എന്നു ചൂണ്ടിക്കാട്ടിയാണ് ശിശുഭവന്റെ തീരുമാനം.

തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനും ഉപദ്രവകാരികളായവയെ കൊല്ലുന്നതിനും തെരുവുനായ ഉന്മൂലനസംഘം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈയിടെ നായയുടെ കടിയേറ്റ രണ്ടരവയസ്സുകാരന്‍ ദേവാനന്ദ് സംഘടനയുടെ അംബാസഡാറാകുമെന്നും ജോസ് മാവേലി അറിയിച്ചു.

തെരുവു നായ്ക്കളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാനായി കഴിഞ്ഞയാഴ്ച മന്ത്രിതലത്തില്‍ യോഗം ചേരുകയും നായ്ക്കളെ കൊല്ലാമെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. നായ്ക്കളെ വന്ധ്യകരിച്ച് തിരികെ കൊണ്ടുപോകുന്നവര്‍ക്ക് 250 രൂപവീതം പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.