ചെന്നൈ: കൊവിഡ് രോഗം ഭേദമാകുന്നവരില്‍ പ്രമേഹരോഗം പിടിപെടുന്നതായി റിപ്പോര്‍ട്ട്. ചെന്നൈയില്‍ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
രോഗം ഭേദമായവരില്‍ ആഴ്ചയില്‍ രണ്ട്‌പേര്‍ എന്ന കണക്കില്‍ പുതുതായി പ്രമേഹം പിടിപെടുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കൊവിഡ് രോഗത്തിന് ശേഷം മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നവരെ ചികിത്സിക്കാനായി സ്ഥാപിച്ച ചികിത്സ കേന്ദ്രത്തിലെ ഡോക്ടര്‍മാരാണ് ഈ വിവരം ചൂണ്ടിക്കാട്ടിയത്.
കൊവിഡ് രോഗം ബാധിച്ചവരില്‍ മരണനിരക്ക് കൂടുതലുള്ളത് പ്രമേഹരോഗികളുടെ ഇടയിലാണ്. എന്നാല്‍ ഈയിടെയായി രോഗം ഭേദമായവരില്‍ പുതുതായി പ്രമേഹം പിടിപെടുന്ന സാഹചര്യമുണ്ട്.
കൊവിഡും പ്രമേഹവും തമ്മില്‍ ശക്തമായ ബന്ധമുണ്ട്. ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്- കമ്യൂണിറ്റി മെഡിസിനില്‍ പ്രവര്‍ത്തിക്കുന്ന ഡോ.ഉമാമഹേശ്വരി പറഞ്ഞു.
പ്രമേഹരോഗികളില്‍ വൈറസ് ബാധിക്കുന്നതോടെ അവര്‍ കൂടുതല്‍ അവശരാകുന്ന അവസ്ഥയാണുള്ളത്. പലരോഗികളുടെയും ആന്തരീകാവയവങ്ങള്‍ തകരാറിലാകുന്ന സാഹചര്യം വരെ ഉണ്ടാകുന്നുണ്ട്.
അതിനാല്‍ പ്രമേഹരോഗികള്‍ കൊവിഡ് ബാധിക്കാതിരിക്കാനുള്ള എല്ലാവിധ മുന്‍കരുതലുകളും സ്വീകരിക്കേണ്ടതാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlights: people-get-diabetes-after-covid-19-says-doctors