[]
പഴയങ്ങാടി: മണല്‍ക്കടത്തിനെതിരെ സമരം ചെയ്ത് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ജസീറയെ ആള്‍ക്കൂട്ടം തടഞ്ഞ് വെച്ചു. സ്വന്തം വീടിന്റെ തേപ്പ് പണിയ്ക്കായി മണലെടുത്തെന്നാരോപിച്ചാണ് ജസീറയുടെ വീട് വളഞ്ഞത്.
ജസീറയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ജസീറയുടെ നീരൊഴുക്കുംചാലിലെ വീട് വളഞ്ഞത്. എന്നാല്‍ തന്റെ കൊച്ച് വീട് കടല്‍ മണലെടുത്ത് തേക്കില്ലെന്ന തീരുമാനിച്ചതിനാല്‍ ആറ് വര്‍ഷമായി വീട് തേച്ചിട്ടില്ലെന്നും ഇപ്പോള്‍ എം.-സാന്‍ഡ് മണല്‍ ഉപയോഗിച്ചാണ് വീട് തേക്കുന്നതെന്നുമാണ് ജസീറ വ്യക്തമാക്കി്.
ജസീറയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം പോലീസ് നിരാകരിച്ചു. പഴയങ്ങാടി പോലീസും തളിപ്പറമ്പ ് സി.ഐ സന്തോഷ്‌കുമാറും സ്ഥലത്തെത്തിയിരുന്നു. മണലെടുത്തെന്ന ആരോപണത്തിന് തെളിവില്ലെന്ന കാരണത്താല്‍ അറസ്റ്റ് ചെയ്യാനാവില്ലെന്ന് ് പോലീസ വ്യക്തമാക്കി്.
ഇതേത്തുടര്‍ന്ന വീട് വളഞ്ഞവരും പോലീസും തമ്മില്‍ മണിക്കൂറുകളോളം സംഘര്‍ഷമുണ്ടായി. അവസാനം കണ്ണൂര്‍ തഹസില്‍ദാര്‍ സി.എം ഗോവിന്ദന്‍ സ്ഥലത്തെത്തി തിങ്കളാഴ്ച ചര്‍ച്ച നടത്താമെന്ന് ഉറപ്പ് നല്‍കി. ഇതേത്തുടര്‍ന്നാണ് ആള്‍ക്കൂട്ടം പിരിഞ്ഞ് പോവാന്‍ തയ്യാറായത്.
തന്നെ കൈയ്യേറ്റം ചെയ്തതായും സംഘര്‍ഷഭീതിയെത്തുടര്‍ന്ന ്തളര്‍ന്ന് പോയ ഉമ്മയെ ആശുപത്രിയിലെത്തിക്കാന്‍ പോലും നാട്ടുകാര്‍ അനുവദിച്ചില്ലെന്നും ജസീറ പറഞ്ഞു.