” എല്ലാ സാധാരണക്കാരുടെ ജീവിതത്തിന്റെയും ഭാഗമായി യോഗവരികയാണെങ്കില്‍ ബലാത്സംഗം പോലുള്ള സംഭവങ്ങള്‍ ഉണ്ടാവുകയേ ഇല്ല എന്നു ഞാന്‍ പറയില്ല, പക്ഷേ തീര്‍ച്ചയായും അത്തരം സംഭവങ്ങളുടെ എണ്ണം കുറയും.” മുരളി മനോഹര്‍ ജോഷി പറഞ്ഞു.
“സ്ത്രീകളിലും പുരുഷന്മാരിലും പുതിയ ചിന്ത ഞാന്‍ കൊണ്ടുവരും. മനുഷ്യശരീരത്തോട് ഒരാള്‍ക്കുണ്ടാവുന്ന തോന്നലുകള്‍ മാറ്റിക്കൊണ്ട്…. ചില വലിയ ജോലികള്‍ ചെയ്യാനായി പ്രകൃതി നമുക്ക് നല്‍കിയ മെഷീനാണ് ശരീരം… ഈ ചിന്തയിലേക്കാണ് ആളുകള്‍ മാറേണ്ടത്.” അദ്ദേഹം വ്യക്തമാക്കി.
മുസ്‌ലീങ്ങള്‍ ദിവസം അഞ്ചു തവണ യോഗ ചെയ്യാറുണ്ടെന്നു പറഞ്ഞ അദ്ദേഹം പ്രവാചകനായ മുഹമ്മദ് നബി വലിയൊരു യോഗിയാണെന്നും അഭപ്രായപ്പെട്ടു.
“നമ്മുടെ മുസ്‌ലിം സഹോദരന്മാര്‍ ദിവസം അഞ്ചുനേരം യോഗ ചെയ്യും. “നിസ്‌കാരത്തിലെ” ചില ദേഹഭാവങ്ങള്‍ യോഗയുടേതു തന്നെയാണ്.” മുരളി മനോഹര്‍ ജോഷി അഭിപ്രായപ്പെട്ടു.
” അതുകൊണ്ട് മുഹമ്മദ് സാഹബിനെ ഞാനൊരു യോഗിയായി കരുതുന്നത്. ദൈവത്തോടുള്ള പ്രാര്‍ത്ഥനയായാണ് ഇതിനെ കണക്കാക്കുന്നതെങ്കിലും.. അതിനെ യോഗയുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. യോഗ പരീശീലനമില്ലാതെ അദ്ദേഹത്തിന് അതു ചെയ്യാന്‍ സാധിക്കുമായിരുന്നില്ല.
“ദ അയ്യങ്കാര്‍ വേ- യോഗ ഫോര്‍ ദ ന്യൂ മില്ലെനിയം” എന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂയോര്‍ക്കിലെ ഉദാഹരണം ചൂണ്ടിക്കാട്ടിയായിരുന്നു മുരളി മനോഹര്‍ ജോഷിയുടെ പ്രസ്താവന. ന്യൂയോര്‍ക്കില്‍ മഹാഋഷി മഹേഷ് യോഗി നടത്തിയ പരീക്ഷണം ഒരു യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പുനപരിശോധിച്ചപ്പോള്‍ ന്യൂയോര്‍ക്കില്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയുന്നതായും ജയിലിലെ തടവുപുള്ളികളുടെ പെരുമാറ്റത്തില്‍ മാറ്റമുണ്ടാവുന്നതായും കണ്ടെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.