പൗരത്വ നിയമത്തില്‍ ഭീതി; കര്‍ണാടകയില്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് വേണ്ടിയുള്ള വിവര ശേഖരണം പരാജയപ്പെട്ടു
national news
പൗരത്വ നിയമത്തില്‍ ഭീതി; കര്‍ണാടകയില്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് വേണ്ടിയുള്ള വിവര ശേഖരണം പരാജയപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd January 2020, 3:32 pm

ബെംഗളൂരു: സര്‍ക്കാര്‍ പദ്ധതികള്‍ക്ക് വേണ്ടി വിവര ശേഖരണത്തിന് സ്വകാര്യ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാവാതെ കര്‍ണാടകത്തിലെ ജനങ്ങള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൗരത്വ നിയമവും എന്‍.ആര്‍.സിയും നടപ്പിലാക്കുന്നതിന് വേണ്ടിയുമാണ് വിവരം ശേഖരിക്കുന്നതെന്ന് കരുതിയാണ് ജനങ്ങള്‍ മാറി നില്‍ക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിനെ തുടര്‍ന്ന് ധനവകുപ്പ് ജില്ലാ തലത്തിലെ ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. ക്ഷേമപദ്ധതികള്‍ക്ക് വേണ്ടിയാണ് വിവരം ചോദിക്കുന്നതെങ്കിലും എന്‍.ആര്‍.സി, പൗരത്വ പട്ടിക എന്നിവയ്ക്ക് വേണ്ടിയാണെന്ന് കരുതി വിവരശേഖരണം നടക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കര്‍ണാടകയിലെ തീരപ്രദേശങ്ങള്‍, ഉത്തര കന്നഡ, വിജയപുര, മൈസൂരു എന്നിവിടങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഉയര്‍ന്നത്. ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശങ്ങളിലും ശക്തമായ എതിര്‍പ്പാണുയരുന്നത്.

നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.