| Friday, 3rd November 2017, 9:35 am

'നാണംകെട്ട പ്രവൃത്തി ചെയ്തിട്ട് അതിനെ രാജ്യസ്‌നേഹം കൊണ്ട് മറയ്ക്കാന്‍ നോക്കുന്നോ..?'; നികുതി വെട്ടിപ്പിനെ ന്യായീകരിച്ച് അമലയുടെ പോസ്റ്റിന് ആരാധകരുടെ പൊങ്കാല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നികുതി വെട്ടിപ്പിനെ ന്യായീകരിച്ച നടി അമലപോളിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ആരാധകരുടെ പൊങ്കാല. ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് രാജ്യത്ത് എവിടെ നിന്നും സ്വത്ത് സമ്പാദിക്കാമെന്ന് വിവാദത്തിന് വിശദീകരണവുമായി അമല തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റിട്ടിരുന്നു.

പോസ്റ്റിനു താഴെ വിമര്‍ശനവുമായി ആരാധകര്‍ അടക്കമുള്ളവര്‍ കമന്റ് ചെയ്യുകയാണ്. രാജ്യത്തെ പൗരത്വം നിയമം ലംഘിക്കാനുള്ളതല്ല പാലിക്കാനുള്ളതാണ് എന്നാണ് ഒരാളുടെ കമന്റ്.


Also Read: നിയമപരമായ അധികാരമില്ല; പക്ഷെ കാര്യങ്ങള്‍ നേടിയെടുക്കാനാറിയാം: കെജ്‌രിവാള്‍


സാമൂഹിക സേവനം ചെയ്യുന്ന സെലിബ്രിറ്റികള്‍ക്ക് നികുതി വെട്ടിക്കാം ആളുകളെ വണ്ടിയിടിച്ചു കൊല്ലാം അതിനെ ന്യായീകരിക്കുകയും ചെയ്യാം എന്നാണ് മറ്റൊരാളുടെ കമന്റ്. ഒരു കോടി രൂപ നികുതി അടക്കാറുണ്ടെന്ന് പറഞ്ഞ താരത്തിന്റെ പ്രസ്താവനയേയും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്.

സാധാരണക്കാരും റോഡ് ടാക്‌സ് അടച്ചാണ് യാത്ര ചെയ്യുന്നതും പൊട്ടിപ്പൊളിഞ്ഞ റോഡാണെന്നു പറഞ്ഞ് അവരാരും നികുതി അടക്കാതിരിക്കാറില്ലെന്നാണ് മറ്റൊരാളുടെ കമന്റ്.


Also Read: കേരള നിയമസഭയിലെ 87 എം.എല്‍.എമാര്‍ ക്രിമിനലുകള്‍; 61 പേര്‍ കോടിപതികള്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്


“സെലിബ്രിറ്റികള്‍ക്കെതിരെ കേസ് എടുക്കാന്‍ ഭരണകൂടത്തിന് കഴിയാത്തത് കൊണ്ടാണ് അമല നടത്തിയ നിയമലംഘനം അധികൃതര്‍ കാണാത്തത്. വിജയ് മല്യ നമ്മുടെ മുന്നിലുള്ള ഉദാഹരണമാണ്.”

രാജ്യത്തെ അഴിമതിക്കെതിരെയും പട്ടിണിക്കെതിരെയും ഒരുമിച്ച് പോരാടണമെന്ന് പറഞ്ഞായിരുന്നു അമല ഫേസ്ബുക്ക് അവസാനിപ്പിച്ചത്. എന്നാല്‍ നാണംകെട്ട പ്രവൃത്തി ചെയ്തിട്ട് രാജ്യസ്‌നേഹം കൊണ്ട് അതിനെ മറയ്ക്കാന്‍ ശ്രമിക്കുകയാണ് അമല എന്നാണ് ഇതിനെതിരെയുള്ള കമന്റ്.

നടിയുടെ ആഡംബര കാര്‍ പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നറിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സംഭവത്തെ ന്യായീകരിക്കുന്നതായിരുന്നു താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

We use cookies to give you the best possible experience. Learn more