മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളോട് വീട്ടില്‍ത്തന്നെ തുടരണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. വീട്ടിലിരിക്കലല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെന്ന് താക്കറെ ജനങ്ങള്‍ക്ക് നല്‍കിയ സന്ദേശത്തില്‍ അറിയിച്ചു. ലോക്ഡൗണ്‍ കാരണം ജനങ്ങള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
‘വീട്ടില്‍ അടച്ചിട്ടിരിക്കുമ്പോള്‍ ജനങ്ങള്‍ പല തരത്തിലുള്ള പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കേണ്ടി വരുന്നതെന്ന് ഞാന്‍ മനസിലാക്കുന്നുണ്ട്. ജനങ്ങള്‍ക്ക് ബോറഡിക്കുന്നുണ്ടാവും. ഞാനതിനെല്ലാം മാപ്പ് ചോദിക്കുന്നു. പക്ഷേ, വീട്ടിലിരിക്കുകയല്ലാതെ കൊവിഡിനോട് പോരാടാന്‍ നമ്മുടെ മുന്നില്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല’, താക്കറെ വീഡിയോ സന്ദേശത്തില്‍ ജനങ്ങളോട് പറഞ്ഞു.
രാജ്യത്ത് ഏറ്റവുമധികം കൊവിഡ് മരണങ്ങളുണ്ടായത് മഹാരാഷ്ട്രയിലാണ്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 5,000 കേസുകളില്‍ 1,018 എണ്ണവും സ്ഥിരീകരിച്ചതും ഇവിടെയാണ്. 64 ആളുകളാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.
ഇന്ന് കൊവിഡ് ബാധിച്ച് പൂനെ സ്വദേശിയായ യുവാവ് മരിച്ചു. മുംബൈയിലെ ധാരാവിയില്‍ രണ്ട് പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ധാരാവിയില്‍ ഇന്നലെയും രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ബാലികാ നഗര്‍ ഏരിയയില്‍ ആണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ധാരാവിയിലെ ബാലിക നഗര്‍ മേഖല അധികൃതര്‍ സീല്‍ ചെയ്തിട്ടുണ്ട്. ധാരാവിയില്‍ ഇതുവരെ ഒന്‍പത് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
മുംബൈയില്‍ തന്നെയുള്ള മറ്റു ആശുപത്രിയായ ജസ്ലോക് ആശുപത്രിയില്‍ രണ്ടു രോഗികളും 13 ജീവനക്കാരുമടക്കം 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിച്ചിരുന്നു. ഇവിടേക്കുള്ള പ്രവേശനവും നിലവില്‍ നിരോധിച്ചിരിക്കുകയാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ