പാറ്റ്‌ന: തന്റെ എതിരാളികളുടെ റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് മഞ്ഞപ്പിത്തം പിടിക്കട്ടെയെന്ന് ശപിച്ച് ഉത്തര്‍പ്രദേശ് മന്ത്രി ഓംപ്രകാശ് രാജ്ഭര്‍. തന്റെ കൈയില്‍ നിന്ന് മരുന്ന് കിട്ടുന്നവര്‍ക്ക് മാത്രമേ അസുഖത്തില്‍ നിന്ന് മുക്തി ലഭിക്കയുള്ളൂവെന്നും ഓംപ്രകാശ് രാജ്ഭര്‍ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ സുഹെല്‍ദേവ് ഭാരത് സമാജ് പാര്‍ട്ടിയുടെ പ്രസിഡന്റ് കൂടിയാണ് രാജ്ഭര്‍. അണികള്‍ ചോര്‍ന്നു പോകാതിരിക്കാന്‍ ബല്ല്യയില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് മന്ത്രിയുടെ ശാപവാക്കുകള്‍.
‘കോണ്‍ഗ്രസ് കെണിയൊരുക്കി, ബി.ജെ.പി നടന്ന് കയറി’; ഫോണ്‍ കെണി ബി.ജെ.പിയെ തുറന്ന് കാണിക്കാന്‍ ബോധപൂര്‍വ്വം ഒരുക്കിയതെന്ന് കോണ്‍ഗ്രസ്
ഉത്തര്‍പ്രദേശില്‍ മോദി ഗുജറാത്ത് മോഡല്‍ ഉറപ്പു നല്‍കിയിരുന്നുവെന്നും അത് അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കുകയാണെന്നും രാജ്ഭര്‍ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ മദ്യനിരോധനം നടപ്പാക്കണമെന്നും മന്ത്രി മോദിയോട് ആവശ്യപ്പെട്ടു.
രജ്പുത്തുകളും യാദവരുമാണ് മറ്റുള്ളവരേക്കാള്‍ ഏറ്റവും കൂടുതല്‍ മദ്യം കഴിക്കുന്നതെന്ന പ്രസ്താവനയുടെ പേരില്‍ രജ്ഭറിന്റെ വീടിന് നേരെ പ്രതിഷേധക്കാര്‍ ചീമുട്ടയും തക്കാളിയും എറിഞ്ഞിരുന്നു.
Protesters hurled tomatoes and eggs today at the home of Uttar Pradesh minister Om Prakash Rajbhar for saying that Rajputs and Yadavs consumed more liquor than others. pic.twitter.com/AUq2gTzsMR
— The Indian Express (@IndianExpress) April 28, 2018