തിരുവനന്തപുരം; എസ്.ഡി.പി.ഐക്കാരില്‍ നിന്നും വധഭീഷണി നേരിട്ട മിശ്രവിവാഹിതനായ ഹാരിസണ്‍ എല്ലാവരോടും നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പ് ഫേസ്ബുക്കിലിട്ടു. വധഭീഷണി ഉണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് നിരവധി രാഷ്ട്രീയ സംഘടനകളും, സോഷ്യല്‍ മീഡിയയും ഹാരിസണിനും ഭാര്യ ഷഹാനയ്ക്കും പിന്തുണയുമായി മുന്നോട്ട് വന്നിരുന്നു, ഇവര്‍ക്കെല്ലാമാണ് ഹാരിസണ്‍ നന്ദി അറിയച്ചത്.
ഞങ്ങളെക്കുറിച്ച് പല കഥകളും നാട്ടില്‍ പരക്കുന്നുണ്ട്, അതിനോട് തൽക്കാലം പ്രതികരിക്കാനില്ല. ഒരുമിച്ച് ജീവിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ സ്‌നേഹിച്ചത്. അതിന് വേണ്ടിയാണ് പോരാടിയത്. ഹാരിസണ്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഞങ്ങള്‍ വീട് വിട്ടിറങ്ങുന്നതിന് മുമ്പ് തന്നെ സുഹൃത്തുക്കള്‍ പലരും വിളിച്ചിരുന്നുവെന്നും, ഷഹാന മുസ്‌ലീം ആയതിനാല്‍ അവളെ മറക്കണമെന്നും പറഞ്ഞിരുന്നു. അന്ന് ഞാന്‍ അവരോട് പറഞ്ഞത് അവളുടെ ഇഷ്ടമാണ് വലുത് എന്നാണ്, ഹാരിസണ്‍ വ്യക്തമാക്കി.
നോമ്പ് കഴിഞ്ഞാല്‍ അവളുടെ കല്യാണം ഉറപ്പിക്കുമെന്ന് പറഞ്ഞു. അത് പേടിച്ചാണ് അവള്‍ എന്നോടൊപ്പം വീട് വിട്ടിറങ്ങിയത്. കല്യാണത്തിന് ശേഷം പല വധഭീഷണികളുമുണ്ടായെന്നും ഹാരിസണ്‍ പറയുന്നുണ്ട്.
ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതിന്റെ വോയിസ് ക്ലിപ്പ് തന്റെ കൈവശം ഉണ്ടെന്നും ഹാരിസണ്‍ പറയുന്നു. പബ്ലിസിറ്റിക്ക് വേണ്ടിയല്ല തങ്ങള്‍ ഇത് ചെയ്തതെന്നും, ജീവിക്കാന്‍ വേണ്ടിയാണെന്നും ഹാരിസണ്‍ പറയുന്നുണ്ട്.
കെ.എസ്.യു, ബി.ജെ.പി, ഡി.വൈ.എഫ്.ഐ തുടങ്ങിയ സംഘടനകള്‍ പിന്തുണച്ചു. ഡി.വൈ.എഫ്.ഐ ആണ് നിയമസഹായങ്ങള്‍ ചെയ്ത് തന്നത്, ഹാരിസണ്‍ വ്യക്തമാക്കി.
തങ്ങളുടെ ഭാഗത്തും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നും, അതിന് ഷഹാനയുടെ ബന്ധുക്കളോട് മാപ്പ് ചോദിക്കുന്നുവെന്നും പറയുന്ന ഹാരിസണ്‍ ഷഹാനയെ എവിടേയും തല കുനിക്കാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം